മലയാളികളെ ഞെട്ടിച്ച് ബയറണ്‍ മ്യൂണിക്ക്; ക്ലബ്ബിന്റെ 'നന്ദി' പറച്ചില്‍ മലയാളത്തില്‍


1 min read
Read later
Print
Share

പുതുവര്‍ഷത്തിന്റെ തലേന്ന് മലയാളികളെ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത് ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയറണ്‍ മ്യൂണിക്കാണ്.

മ്യൂണിക്ക്: വിദേശത്തെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് ഇന്ത്യയിലുള്ള ആരാധക പിന്തുണ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രത്യേകിച്ചും കേരളത്തില്‍.

കേരള ആരാധകരുടെ ഈ പിന്തുണ കണ്ട് ഇടയ്ക്ക് ക്ലബ്ബുകള്‍ അവരെ ഞെട്ടിക്കാറുമുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ ഇത്തരത്തില്‍ മലപ്പുറത്തുകാരന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഞെട്ടിച്ചത് വാര്‍ത്തയായിരുന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് മലയാളികളെ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത് ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയറണ്‍ മ്യൂണിക്കാണ്. 2018-നോട് വിടപറയുമ്പോള്‍ കേരളത്തിലെ ആരാധകര്‍ക്ക് തങ്ങളുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാളത്തില്‍ നന്ദി അറിയിച്ചിരിക്കുകയാണ് ബയറണ്‍.

'നന്ദി' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമായിരുന്നു ഫേസ്ബുക്കില്‍ ബയറണിന്റെ നന്ദി പറച്ചില്‍. തിയാഗോയും റോബനും മുള്ളറും ചിത്രത്തില്‍ അണിനിരന്നു. ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. 2019-ലും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും ബയറണ്‍ കുറിച്ചു.

അതേസമയം ബയറണിന്റെ നന്ദി പറച്ചില്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിനു താഴെ മലയാളത്തിലും ഇംഗ്ലീഷിലും കമന്റുകളുമായി എത്തിയിരിക്കുന്നത്. 'നന്ദി' എന്നെഴുതിയത് ശരിയാണോ എന്നും ബയറണ്‍ കമന്റ് ബോക്‌സില്‍ ചോദിച്ചിട്ടുണ്ട്.

Content Highlights: fc bayern munich convey thanks to indian fans in malayalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മെസ്സിക്ക് ആറാം ബാലണ്‍ ദ്യോര്‍; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി റെക്കോഡ്

Dec 3, 2019


mathrubhumi

സൗഹൃദ മത്സരത്തിനിടെ അതിനാടകീയത; ആരാധകന്റെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്‍

Jun 2, 2018