To advertise here, Contact Us



സഞ്ജുവിന് ഡബിള്‍; ഗോവയെ തകര്‍ത്ത് കേരളം


2 min read
Read later
Print
Share

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ ഇരട്ട സെഞ്ചുറി നേടിയ സഞ്ജുവും സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഗോവയെ 104 റണ്‍സിന് തകര്‍ത്ത് കേരളം.

To advertise here, Contact Us

കേരളം ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 31 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തുനില്‍ക്കെ മഴ പെയ്തതോടെ മത്സരം മുടങ്ങുകയായിരുന്നു. പിന്നീട് മത്സരം പുനഃരാരംഭിക്കാന്‍ സാധിക്കാതെ വന്നതോടെ മഴനിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഗോവയ്ക്കായി ആദിത്യ കൗശിക് (50*), തുനിഷ് സൗക്കര്‍ (56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ ഇരട്ട സെഞ്ചുറി നേടിയ സഞ്ജുവും സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 125 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലെത്തിയ സഞ്ജു 129 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും 10 സിക്സുമടക്കം 212 റണ്‍സോടെ പുറത്താകാതെ നിന്നു.

31 റണ്‍സിനിടെ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയേയും (10), മികച്ച ഫോമിലുള്ള വിഷ്ണു വിനോദിനെയും (7) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമാണ് സഞ്ജുവും സച്ചിനും ചേര്‍ന്ന് കളംപിടിച്ചത്. സച്ചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി.

1994-ല്‍ വോര്‍സെസ്റ്റര്‍ഷെയറിനായി ടോം മൂഡിയും ടിം കര്‍ട്ടിസും കൂട്ടിച്ചേര്‍ത്ത 309 റണ്‍സിന്റെ റെക്കോഡാണ് ഈ സഖ്യം മറികടന്നത്. സച്ചിന്‍ ബേബി 135 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്സുമടക്കം 127 റണ്‍സെടുത്തു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയിലെത്തിക്കുകയായിരുന്നു സഞ്ജു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. പാകിസ്താന്‍ താരം ആബിദ് അലിയുടെ 209* റണ്‍സിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സഞ്ജു. മാത്രമല്ല ധോനിയെ (183) മറികടന്ന് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സഞ്ജു തന്റെ പോക്കറ്റിലാക്കി.

Content Highlights: Sanju Samson hits double in Vijay Hazare Trophy Kerala beat Goa

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us