ഇംഗ്ലണ്ട് തകര്‍ന്നു; സെഞ്ചൂറിയനില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്


1 min read
Read later
Print
Share

ആദ്യ ഇന്നിങ്സില്‍ 95 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് കളിയിലെ താരമായി

സെഞ്ചൂറിയന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 107 റണ്‍സിന് ജയിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തി (1-0). സ്‌കോര്‍: ദക്ഷിണാഫ്രിക്ക 284, 272 ഇംഗ്ലണ്ട് 181, 268. ആദ്യ ഇന്നിങ്സില്‍ 95 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് കളിയിലെ താരമായി.

376 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണര്‍ റോറി ബേണ്‍സ് (84), ജോ റൂട്ട് (48), ജോ ഡെന്‍ലി (31) എന്നിവര്‍ പൊരുതിയെങ്കിലും മധ്യനിരയും വാലറ്റവും കീഴടങ്ങി. 103 റണ്‍സിന് നാലുവിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ കാഗിസോ റബാദ വിജയം വേഗത്തിലാക്കി. ആന്റിച്ച് നോര്‍ജെ 56 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 121 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് 268 റണ്‍സിന് പുറത്താകുകയായിരുന്നു,

രണ്ടാമിന്നിങ്‌സില്‍ വാന്‍ ഡര്‍ ഡസന്റേയും ഫിലാന്‍ഡറുടേയും നോര്‍ജെയുടേയും മികവില്‍ ദക്ഷിണാഫ്രിക്ക 272 റണ്‍സ് നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് മുന്നില്‍ വിജയലക്ഷ്യം 376 റണ്‍സായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 284 റണ്‍സിന് പുറത്താകുകയായിരുന്നു. സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ നാല് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 181 റണ്‍സിന് പുറത്തായി. വെര്‍ണോന്‍ ഫിലാന്‍ഡര്‍ നാലും കാഗിസൊ റബാദ മൂന്നു വിക്കറ്റെടുത്തു.

Content Highlights: England vs South Africa First Test Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram