To advertise here, Contact Us



വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി; 17-കാരന് ലോക റെക്കോഡ്


1 min read
Read later
Print
Share

സഞ്ജു സാംസണ്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ അലയൊലികള്‍ അടങ്ങും മുമ്പ് മറ്റൊരു ഇരട്ട സെഞ്ചുറി കൂടി പിറന്നിരിക്കുകയാണ്

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ ഇത് ഇരട്ട സെഞ്ചുറികളുടെ കാലം. ഗോവയ്‌ക്കെതിരേ കേരള താരം സഞ്ജു സാംസണ്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ അലയൊലികള്‍ അടങ്ങും മുമ്പ് മറ്റൊരു ഇരട്ട സെഞ്ചുറി കൂടി പിറന്നിരിക്കുകയാണ്.

To advertise here, Contact Us

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോഡോടെ മുംബൈയുടെ വെടിക്കെട്ട് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ നേട്ടത്തിലെത്തിയത്. ജാര്‍ഖണ്ഡിനെതിരേ നടന്ന മത്സരത്തില്‍ 154 പന്തുകള്‍ നേരിട്ട യശസ്വി 17 ബൗണ്ടറികളും 12 സിക്‌സും പറത്തി 203 റണ്‍സെടുത്തു. ഈ റെക്കോഡ് പ്രകടനം നടത്തുമ്പോള്‍ 17 വര്‍ഷവും 292 ദിവസവും മാത്രമാണ് യശസ്വിയുടെ പ്രായം.

നേരത്തെ കേരളത്തിനെതിരായ കഴിഞ്ഞ മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ ഈ 17-കാരന്റെ വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ഇത്. യശസ്വിയുടെ വെടിക്കെട്ട് പ്രകടനത്തോടെ ജാര്‍ഖണ്ഡിനെതിരേ മുംബൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു.

ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരം അഞ്ചു മത്സരങ്ങളില്‍ നിന്ന് 585 റണ്‍സെടുത്തിട്ടുണ്ട്. റണ്‍വേട്ടയില്‍ മുന്നിലും യശസ്വി തന്നെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.വി കൗശല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഈ 17-കാരന്‍.

Content Highlights: Mumbai player Yashasvi Jaiswal smashes world record with double hundred

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us