To advertise here, Contact Us



ഒരു മാറ്റവുമില്ലാതെ ആ ചിരി; ജയത്തോടെ മലിംഗ മടങ്ങി


1 min read
Read later
Print
Share

മൂന്നുവിക്കറ്റ് വീഴ്ത്തിയ മലിംഗ അവസാന ഏകദിനം അവിസ്മരണീയമാക്കി

കൊളംബോ: ഏകദിന ക്രിക്കറ്റില്‍നിന്ന് ജയത്തോടെ ലസിത് മലിംഗയ്ക്ക് മടക്കം. ലങ്ക കണ്ട എക്കാലത്തെയും മികച്ച സ്വിങ് ബൗളറുടെ വിടവാങ്ങല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക 91 റണ്‍സിന്റെ ജയം സ്വന്തമാക്കി.

To advertise here, Contact Us

മൂന്നുവിക്കറ്റ് വീഴ്ത്തിയ മലിംഗ അവസാന ഏകദിനം അവിസ്മരണീയമാക്കി. ട്വന്റി 20യില്‍ ലങ്കയ്ക്ക് വേണ്ടി തുടര്‍ന്ന് കളിക്കുമെന്ന് മലിംഗ പറഞ്ഞു. ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയതും മലിംഗയാണ്. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ എട്ടിന് 314. ബംഗ്ലാദേശ് 41.4 ഓവറില്‍ 223-ന് പുറത്ത്.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക കുശാല്‍ പെരേരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (111) പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 99 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. എയ്ഞ്ചലോ മാത്യൂസ് (48), കുശാല്‍ മെന്‍ഡിസ് (43), നായകന്‍ ദിമുത് കരുണരത്നെ (36) എന്നിവരും തിളങ്ങി.

മറുപടിബാറ്റിങ്ങില്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നുപോയി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിഖുര്‍ റഹീമിനും (67), സാബിര്‍ റഹ്മാനും (60) മാത്രമേ തിളങ്ങാനായുള്ളൂ. മലിംഗ 9.4 ഓവറില്‍ 38 റണ്‍സിനാണ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്.

നുവാന്‍ പ്രദീപും മൂന്ന് വിക്കറ്റെടുത്തു. 226 ഏകദിന മത്സരങ്ങളില്‍ ലങ്കയ്ക്കായി കളിച്ച പേസ് ബൗളര്‍ മലിംഗ 338 വിക്കറ്റ് വീഴ്ത്തി. 38 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച നേട്ടം. 2004 -ല്‍ ധാംബുള്ളയില്‍ യു.എ.ഇ.ക്കെതിരേയായിരുന്നു അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് 2010-ല്‍ വിരമിച്ചിരുന്നു.

Content Highlights: Lasith Malinga finished his ODI career

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us