To advertise here, Contact Us



ബുംറ ബാറ്റിങ് നിരയുടെ പേടി സ്വപ്‌നമെന്ന് ഹോഡ്ജ്; തനിക്ക് തെറ്റിയെന്ന്‌ കപില്‍ ദേവ്


2 min read
Read later
Print
Share

ഏറ്റവും അപകടകാരിയായ ബൗളര്‍ ആരെന്ന് ഏത് ബാറ്റ്‌സ്മാനോട് ചോദിച്ചാലും ബുംറയെന്നാകും അതിന് ഉത്തരമെന്നാണ് ഹോഡ്ജ് പറയുന്നത്.

ന്യൂഡല്‍ഹി: മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് അഭിനന്ദനപ്രവാഹം. ബുംറയുടെ ഭാവി സംബന്ധിച്ച് താന്‍ മുമ്പ് നടത്തിയ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടപ്പോള്‍ ഏത് ബാറ്റിങ്‌നിരയ്ക്കും പേടി സ്വപ്‌നമാണ് ബുംറയെന്നായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ താരം ബ്രാഡ് ഹോഡ്ജിന്റെ വിലയിരുത്തല്‍.

To advertise here, Contact Us

പ്രത്യേക തരം ആക്ഷനുമായി ബുംറയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അധികകാലം നിലനില്‍ക്കാനാവില്ലെന്നായിരുന്നു മുമ്പ് താന്‍ വിലയിരുത്തിയിരുന്നത്. അത് തെറ്റാണെന്ന് ബുംറ തെളിയിച്ചു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇത്രയും ചെറിയ റണ്ണപ്പില്‍ സ്ഥിരമായി 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നതിന് ബുംറയെ ബഹുമാനിച്ചെ മതിയാവു. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കപില്‍ ദേവ് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പെട്ടെന്ന് പ്രശസ്തരായ പേസ് ബൗളര്‍മാര്‍ അധികമില്ല. ജവഗല്‍ ശ്രീനാഥ് ആണ് അങ്ങനെയുള്ള ഒരാള്‍. സഹീര്‍ ഖാന്‍ നിലയുറപ്പിക്കാന്‍ കുറച്ചു സമയമെടുത്തു. പരിക്കുകളാണ് പേസ് ബൗളര്‍മാരുടെ എല്ലാക്കാലത്തെയും ശാപം. ചിലര്‍ പരിക്കില്‍ നിന്ന് മോചിതരായി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും. മുഹമ്മദ് ഷമിയെപ്പോലെ. മറ്റു ചിലര്‍ പതുക്കെ ഓര്‍മ്മയില്‍ നിന്ന് മായും. വിദേശ പിച്ചുകളില്‍ ബൂംറയെ അമിതമായി ആശ്രയിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അശ്വിനെയും ജഡേജയെയും ആശ്രയിക്കുന്നതുപോലെതന്നെയാണ് അതെന്നും കപില്‍ വ്യക്തമാക്കി.

ഏറ്റവും അപകടകാരിയായ ബൗളര്‍ ആരെന്ന് ഏത് ബാറ്റ്‌സ്മാനോട് ചോദിച്ചാലും ബുംറയെന്നാകും അതിന് ഉത്തരമെന്നാണ് ഹോഡ്ജ് പറയുന്നത്. കൃത്യതയും വേഗവും പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യിക്കാനുള്ള കഴിവും ബുംറയെ കൂടുതല്‍ അപകടകാരിയാക്കുന്നുവെന്നും ഹോഡ്ജ് അഭിപ്രായപ്പെട്ടു.

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്ങാണ് ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ഹോഡ്ജ് വ്യക്തമാക്കി. ഇരു ടീമുകളുടെയും ബൗളിങ്് മികവുറ്റതാണ്. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ സെഷനും മെല്‍ബണില്‍ മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്‌സും ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു ടീമുകളുടെയും ഓപ്പണര്‍മാര്‍ ശരിക്കും വെള്ളം കുടിച്ച പരമ്പരയാണിത്. അതുകൊണ്ടാണ് മൂന്നാം നമ്പറിലിറങ്ങുന്ന പൂജാരയുടെ പ്രകടനം നിര്‍ണായകമാവുന്നത്. പൂജാര വിക്കറ്റ് വെറുതെ വലിച്ചെറിഞ്ഞില്ലെന്ന് മാത്രമല്ല, കളിയിലെ കൂടുതല്‍ സമയം അപഹരിക്കുകയും ചെയ്തു. ഹോഡ്ജ് വ്യക്തമാക്കി.

Content Highlights: Kapil Dev and Brad Hodge on Jasprit Bumrah and Cheteshwar Pujara

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us