ബാറില്‍ റെക്കോര്‍ഡ് ചെയ്ത പാട്ട് വെച്ചാല്‍ നടപടി


1 min read
Read later
Print
Share

തത്സമയ സംഗീതം മാത്രമേ പാടുള്ളൂ

ന്യൂഡല്‍ഹി: ബാറുകളോടുകൂടിയ ഹോട്ടലുകളില്‍ (റെസ്‌ട്രോ- ബാര്‍) നേരത്തേ റെക്കോര്‍ഡ് ചെയ്തുവെച്ച പാട്ടുകള്‍ വയ്ക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എക്‌സൈസ് ചട്ട പ്രകാരം തത്സമയ ഗാനങ്ങളോ ഉപകരണ സംഗീതമോ ആകാം. റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ വെച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മദ്യം വിളമ്പുന്ന ഭക്ഷണശാലകളില്‍ പ്രൊഫഷണല്‍ ഗായകരുടെ തത്സമയ ഗാനങ്ങളോ ഉപകരണ സംഗീതമോ മാത്രമേ പാടുള്ളൂവെന്ന് 2010-ലെ എക്‌സൈസ് ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആയിരത്തോളം റെസ്‌ട്രോ ബാറുകളാണ് ഡല്‍ഹിയിലുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി റെക്കോര്‍ഡ് ചെയ്തുവെച്ച പാട്ടുകളാണ് വെക്കാറുള്ളത്. ഇത് അനുവദനീയമല്ലെന്ന് ഡല്‍ഹി എക്‌സൈസ് കമ്മിഷണര്‍ അംജദ് ടാക് പറഞ്ഞു. ഡല്‍ഹി എക്‌സൈസ്ചട്ടത്തിലെ 53(4) ചട്ടപ്രകാരം 'എല്‍- 17' ലൈസന്‍സ് ലഭിച്ച ഭക്ഷണശാലകളില്‍ തത്സമയ സംഗീതം മാത്രമേ ആകാവൂ. ഡല്‍ഹിയില്‍ പബ്ബുകള്‍ക്ക് പ്രത്യേക ലൈസന്‍സ് നല്‍കാന്‍ വകുപ്പില്ല. അതിനാല്‍ മദ്യം കൂടി വിളമ്പാന്‍ ആഗ്രഹിക്കുന്ന ഭക്ഷണശാലകള്‍ക്ക് ലൈസന്‍സ് 17 ആണ് നല്‍കുന്നത്. എക്‌സൈസ് വകുപ്പിന്റെ സംഘം വിവിധ റെസ്റ്റോറന്റുകള്‍ പരിശോധിച്ച് നടപടിയെടുക്കും. എല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചശേഷമാകും ശക്തമായ നടപടി. എക്‌സൈസ് വകുപ്പിന് ഈവര്‍ഷം ഏപ്രിലില്‍ 305.85 കോടിയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇത് 291.01 കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആകെ 5,200 കോടിയാണ് വകുപ്പ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 4,551.57 കോടിയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ടാങ്കർലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Jan 29, 2022


mathrubhumi

1 min

ആംബുലൻസിന് നൽകാൻ പണമില്ല : ആറുവയസ്സുകാരന്റെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ

Jan 29, 2022


mathrubhumi

1 min

ആർ.ആർ.ടി.എസ്. ഇടനാഴിക്കായി 540 മരങ്ങൾ മാറ്റണം

Dec 6, 2021