To advertise here, Contact Us



ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...?


അജ്മൽ പഴേരി

2 min read
Read later
Print
Share

'സുധി കോപയ്ക്കായിരുന്നു അജി പീറ്ററെന്ന റോള്‍ പറഞ്ഞിരുന്നത്.'

ജീവിതത്തില്‍ ഡോക്ടറാണ് റോണി ഡേവിഡ് രാജ്. മമ്മൂട്ടിയുടെ ഉണ്ടയിലൂടെ പോലീസുകാരന്റെ റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് റോണി. അജി പീറ്ററെന്ന കോണ്‍സ്റ്റബിളിന്റെ റോളിലെത്തിയ റോണി തിയേറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. 'ഉണ്ട' സിനിമയിലെ വിശേങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.

To advertise here, Contact Us

''സുധി കോപയ്ക്കായിരുന്നു അജി പീറ്ററെന്ന റോള്‍ പറഞ്ഞിരുന്നത്. എന്നാല്‍, സുധിയുടെ ഡേറ്റില്‍ പ്രശ്നം വന്നപ്പോള്‍ സുധി എന്റെ പേര് സംവിധായകന്‍ ഖാലിദ് റഹ്മാനോട് നിദേശിച്ചു. ഗോകുലനും എന്നെക്കുറിച്ച് പറഞ്ഞു. ഇതിനുശേഷം ഖാലിദ് എന്നോട് സംസാരിച്ചു. സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നിട്ട് ഓക്കെയാണോയെന്ന് ചോദിച്ചു. ഞാന്‍ ഒറ്റയടിക്ക് ഓക്കെ പറഞ്ഞു. അത്രയും മികച്ച തിരക്കഥയായിരുന്നു അത്. ഒപ്പം ഇത്രയും മികച്ച സിനിമയുടെ കൂടെ പ്രവര്‍ത്തിക്കുക എന്ന സന്തോഷവുമുണ്ടായിരുന്നു.''

യാത്രകള്‍

ഒരുപക്ഷേ, ഒരു സിനിമയ്ക്കായി ഏറ്റവും കൂടുതല്‍ യാത്ര നടത്തിയിട്ടുണ്ടാവുക ഉണ്ടയ്ക്ക് വേണ്ടിയാവും. കാസര്‍കോട്, കണ്ണൂര്‍, നിലമ്പൂര്‍, വയനാട്, റായ്പുര്‍, മൈസൂരൂ എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു യാത്ര. കൂടെ ഇത്രയും വലിയ സംഘമുള്ളതുകൊണ്ട് യാത്രകളൊക്കെ രസകരമായിരുന്നു. ഷൈന്‍ ടോം ചാക്കോ ഇഷ്‌കും, ലുക്മാന്‍ വൈറസും ചെയ്തു എന്നതൊഴിച്ചാല്‍ ഉണ്ടയുടെ ടൈമില്‍ വേറെയാരും മറ്റൊരു സിനിമയും ചെയ്തിരുന്നില്ല.
ഷൈനുമായിട്ട് കുറേവര്‍ഷത്തെ പരിചയമുണ്ട്. 'ഡാഡി കൂളി'ല്‍ അഭിനയിക്കുമ്പോള്‍ ഷൈനായിരുന്നു ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍. ആ ബന്ധം തുടര്‍ന്നു. എല്ലാവരും സിനിമയ്ക്കായി 100 ശതമാനം നല്‍കി. ടീം വര്‍ക്കിന്റെ വിജയമാണിത്.

മമ്മൂക്കക്കൊപ്പം ആറാമത്തെ സിനിമ

മമ്മൂക്കയോടൊപ്പം എന്റെ ആറാമത്തെ സിനിമയാണിത്. ചട്ടമ്പിനാട്, ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ്ഫാദര്‍, സ്ട്രീറ്റ്ലൈറ്റ് എന്നീ സിനിമകളിലാണ് മുന്‍പ് അഭിനയിച്ചത്. എന്നാല്‍, അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചതും കൂടുതല്‍ സമയം ഒരുമിച്ചഭിനയിച്ചതും ഈ സിനിമയിലാണ്. അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാനും ഈ സിനിമയിലൂടെ സാധിച്ചു.

ഏകദേശം എല്ലാരംഗങ്ങളിലും മമ്മൂട്ടിയൊടൊപ്പം അഭിനയിക്കാനായി എന്നതുതന്നെയാണ് ഈ സിനിമ നല്‍കുന്ന വലിയ സന്തോഷം. അതുകൊണ്ടുതന്നെ നമ്മുടെ ഭാഗത്തുനിന്ന് തെറ്റുപറ്റി വീണ്ടും റീടേക്കെടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച് മോശം പറയിപ്പിക്കരുതെന്നും ഉള്ളിലുണ്ടായിരുന്നു.

ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...?'' ''ഇല്ല, എസ്.ഐ. മണി സാറിനെയാണ് ഞാന്‍ കണ്ടതെന്ന്'' പറഞ്ഞു. ഓരോ സിനിമയിലും മമ്മൂക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറ്. ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹം പലപ്പോഴും ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.

താക്കോലും കെട്ട്യോളും

കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന താക്കോലും നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണെന്റെ മാലാഖയുമാണ് ഇനി വരാനുള്ള സിനിമകള്‍. മുരളി ഗോപിയും ഇന്ദ്രജിത്തുമാണ് താക്കോലില്‍ മെയ്ന്‍ റോളില്‍. ആസിഫ് അലിയാണ് കെട്ട്യോളണെന്റെ മാലഖയില്‍ നായകന്‍.

Content Highlights : Rony David Raj Unda malayalam movie interview Mammooty Khalid Rahman

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us