'സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമില്ല, എല്ലാം അഡ്ജസ്റ്റ്‌മെന്റാണെന്നാണ് തോന്നിയിട്ടുള്ളത്'


അമൃത.എ.യു

2 min read
Read later
Print
Share

ഒരു പ്രൊഡക്ട് ചെയ്ത് നാല് ആള്‍ അറിയുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ആ വിമര്‍ശനങ്ങളിലൂടെ കിട്ടുന്ന റീച്ചില്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്.

'ഒരു പ്രൊഡക്ട് ചെയ്ത് നാല് ആള്‍ അറിയുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ആ വിമര്‍ശനങ്ങളിലൂടെ കിട്ടുന്ന റീച്ചില്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്.'- തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ധമാക്കയുടെ വിശേഷങ്ങളുമായി ഒമര്‍ ലുലു.

ഒരു കോമഡി എന്റെര്‍ടെയിനറാണ് ധമാക്ക

ധര്‍മജന്‍, ഹരീഷ് കണാരന്‍, മുകേഷ്, ഉര്‍വശി എന്നിവരടക്കം പഴയ ടീമുകളൊക്കെ ഒന്നിക്കുന്ന ചിത്രമാണ് ധമാക്ക. ഉര്‍വശി, മുകേഷ് എന്നിവരുടെ പഴയ കോംബോകളുടെ തിരിച്ചുവരവും ഒപ്പം ഇന്നത്തെ യൂത്തിന് വേണ്ടിയുള്ള ചേരവകളുമൊക്കെ അടങ്ങിയതാണ് ധമാക്ക എന്ന ചിത്രം. മുകേഷിന്റെ ഭാര്യയായി ഉര്‍വശിയും അച്ഛന്റെ വേഷത്തില്‍ ഇന്നസെന്റുമൊക്കെ എത്തുന്നുണ്ട്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മുകേഷ് ഇത്തരത്തിലൊരു കഥാപാത്രം ചെയ്യുന്നത്. പഴയകാല മുകേഷിന്റെ കളിചിരികളും തമാശകളുമൊക്കെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഉര്‍വശി കുറച്ച് പ്രായമായതിന് ശേഷം ഗര്‍ഭിണിയാകുന്നതും അതിന്റെ തമാശകളുമൊക്കെയാണ് ചിത്രം പങ്കുവെക്കുന്നത്.

അരുണിന്റെ തിരിച്ചുവരവാകും ധമാക്ക

എന്റെ സംവിധാനത്തിലുള്ള നാലാമത്തെ ചിത്രമാണ് ഇത്. ഇതുവരെ ചെയ്തിട്ടുള്ള എന്റെ ചിത്രങ്ങളിലെ ഏറ്റവും സീനിയര്‍ ആയിട്ടുള്ള നടന്‍ അരുണ്‍ ആണ്. അരുണിന്റെ തിരിച്ചുവരവാകും ഈ ചിത്രം. കാരണം അരുണ്‍ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷമായി. പക്ഷേ ഇതുവരേയും നല്ലൊരു വേഷം കിട്ടിയിട്ടില്ല. നായകനായി മികച്ച പ്രകടനമാണ് അരുണ്‍ ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്.

ധമാക്കയിലുമുണ്ട് പുതുമുഖങ്ങള്‍

ഫുക്രു ആദ്യമായി മുഖം കാണിക്കുന്നുണ്ട് ധമാക്കയില്‍. നൂറിനും ഉണ്ട്. എന്നാല്‍ ഇവരൊന്നും ഒരു മുഴുനീള കഥാപാത്രങ്ങളല്ല. ഇവരൊക്കെ ഒരു പാട്ട് സീനില്‍ മാത്രം വന്നുപോകുന്നുള്ളൂ. ഇവരെ കൂടാതെ വേറേയും പുതിയ താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്.

സിനിമയില്‍ സൗഹൃങ്ങളില്ല

സിനിമയില്‍ സൗഹൃങ്ങളില്ല, സൗഹൃദങ്ങള്‍ക്ക് സ്ഥാനവുമില്ല. കാരണം ഞാനൊരു സിനിമാക്കാരനോ സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള ആളോ അല്ല. ആത്മാര്‍ഥമായ സൗഹൃദങ്ങളും സിനിമക്കകത്ത് കണ്ടിട്ടില്ല. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണെന്നാണ് തോന്നിയിട്ടുള്ളത്.

വിമര്‍ശനങ്ങളില്‍ നിന്ന് കിട്ടുന്ന റീച്ചില്‍ സന്തോഷിക്കുന്നു

ഒരു പ്രൊഡക്ട് ചെയ്ത് നാല് ആള്‍ അറിയുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ആ വിമര്‍ശനങ്ങളിലൂടെ കിട്ടുന്ന റീച്ചില്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ മാത്രം 190ഓളം ചിത്രങ്ങളാണ് 23 സിനിമകള്‍ക്ക് മാത്രമേ അതിന്റെ മുതല്‍മുടക്ക് തിരികെ പിടിക്കാന്‍ പറ്റിയിട്ടുള്ളൂ. ആ ഒരു സാഹചര്യത്തില്‍ പുതിയ കുട്ടികളെ വെച്ച് സിനിമയെടുത്ത് മുതല്‍മുടക്ക് തിരികെ പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുണ്ട്.

വലിയതാരങ്ങളില്ലാത്ത ചിത്രം

വലിയതാരങ്ങളൊന്നും ചിത്രത്തിലില്ല. അപ്പോള്‍ കഥയെ അടിസ്ഥാനമാക്കി മാത്രമാണ് ആള്‍ക്കാര്‍ സിനിമ കാണാന്‍ എത്തുക. തമാശയാണെങ്കില്‍ മാത്രമേ എല്ലാവരും വന്ന് സിനിമ കാണാറുള്ളൂ. വലിയ താരങ്ങളെ കിട്ടിയാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഓരോ സീനും ഇന്ററസ്റ്റ് ആക്കാന്‍ ശ്രമിക്കേണ്ടതില്ല. വലിയ താരങ്ങളെ ഇതുവരേ തേടി പോയിട്ടില്ല.

ഇനി പവര്‍സ്റ്റാര്‍

ബാബു ആന്റണിയെ നായകനാക്കി പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്നത്. വേറെയും ചിത്രങ്ങള്‍ അണിയറയിലാണ്.

Content Highlights : Omar Lulu Interview Dhamaka Movie Starring Arun Kumar Nikki Galrani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram