To advertise here, Contact Us



ട്രെക്കിങ്ങിനിടെ പരിക്കേറ്റ് പർവതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി


1 min read
Read later
Print
Share

പർവതനിരകളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുന്നു

റാസൽഖൈമ: സാഹസികയാത്രയ്ക്കിടെ പർവതനിരകളിൽ കുടുങ്ങിയ യുവാവിനെ റാസൽഖൈമ പോലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയായിരുന്നു റാക്കിലെ ശാം പർവതനിരകളിൽ കയറിയ യുവാവ് പരിക്കേറ്റതിനെത്തുടർന്ന് തിരിച്ചിറങ്ങാനാവാതെ കുടുങ്ങിപ്പോയത്. നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അധികൃതർക്ക് ലഭിച്ച സഹായാഭ്യർഥനയെത്തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തുകയും ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. സഖർ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമികചികിത്സയും നൽകി.

To advertise here, Contact Us

പർവതങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്. സാഹസികയാത്രയ്ക്ക് പോകുന്നവർ ആശയവിനിമയത്തിനുള്ള എല്ലാ മാർഗങ്ങളും കൈയിൽ കരുതണമെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ഓർമപ്പെടുത്തി. അത്യാവശ്യസന്ദർഭങ്ങളിൽ പോലീസിനെ വിവരമറിയിക്കണം. ഓരോസമയത്തും എവിടെയാണെന്ന വിവരം കുടുംബാംഗങ്ങളെ അറിയിക്കണം. മഴയുള്ള സമയത്ത് പർവതപ്രദേശങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Contentent Highlight: man was rescued injured in the trekking

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Majid Al Futtaim

1 min

യു.എ.ഇയിലെ പ്രമുഖ വ്യവസായി മാജിദ് അല്‍ഫുത്തൈം അന്തരിച്ചു

Dec 17, 2021


mathrubhumi

1 min

രാജ്യത്ത് ഭൂഗർഭ ജലനിരപ്പ് കുറയുന്നു ഉപയോഗിക്കുന്നത് ഇരട്ടിയിലേറെ വെള്ളം

May 14, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us