ഉഭയകക്ഷി വാണിജ്യബന്ധം കൂടുതൽ ശക്തമാകും -എം.എ. യൂസഫലി


അബുദാബി : ഇന്ത്യയും യു.എ.ഇയും തമ്മിലൊപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ ഉഭയകക്ഷി വാണിജ്യ ബന്ധം കൂടുതൽ ശക്തമാകുന്നതിൽ നിർണായകമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളിലെ വാണിജ്യ, നിക്ഷേപ രംഗങ്ങളിൽ ഇന്ത്യയും യു.എ.ഇയും സജീവപങ്കാളികളാണ്. കരാർ ഒപ്പുവെക്കുന്നതിലൂടെ സഹകരണത്തിന്റെ പുതിയവഴികൾ തുറക്കപ്പെടുമെന്നതിൽ സംശയമില്ല. മിഡിൽഇൗസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള പ്രധാന കവാടമെന്ന നിലയ്ക്ക് യു.എ.ഇ. പങ്കാളിത്തം വലിയസാധ്യതയാണ് തുറന്നിടുന്നത്. നിലവിലെ ഉഭയകക്ഷി വ്യാപാരം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ, പ്രത്യേകിച്ച് റീട്ടെയിൽ, ഭക്ഷ്യസംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന യു.എ.ഇ. ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ്പ് എന്നനിലയിൽ കരാറിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഇറക്കുമതി യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായും യൂസഫലി വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section