ദുബായ് : വാരാന്ത്യ അവധി മാറിയതോടെ ദുബായിലെ ജല ഗതാഗത സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. വാട്ടർ ടാക്സികൾ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കും. അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് വാട്ടർ കനാൽ സ്റ്റേഷനിലേക്കുള്ള ദുബായ് ഫെറി എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ആറ്് വരെയായിരിക്കും പ്രവർത്തിക്കുക. ക്രീക്കിനുള്ളിലെ അൽ സീഫ് ഫെറി റൗണ്ട് ട്രിപ്പ് വൈകീട്ട് 4.30 മുതൽ പ്രവർത്തിക്കും.
ക്രീക്കിലെ അബ്ര സർവീസ് സമയമാറ്റം ഇപ്രകാരമാണ്. ദുബായ് സൂഖ്-ബനിയാസ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ രാത്രി 10.55 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 11.35 വരെയായിരിക്കും പ്രവർത്തനം. അൽ സബ്ഖ അബ്ര-അൽ ഫഹീദി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ രാത്രി 10.25 വരെയും ശനിയും ഞായറും രാവിലെ 10 മുതൽ രാത്രി 11.55 വരെയും പ്രവർത്തിക്കും. അൽ ഫഹീദി-ദേര സൂഖ് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ എട്ട് മുതൽ രാത്രി 10.25 വരെയുണ്ടാകും. ശനിയും ഞായറും രാവിലെ 10 മുതൽ രാത്രി 11.55 വരെയും പ്രവർത്തിക്കും. അൽ സീഫ്-ബനിയാസ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ രാത്രി 10.50 വരെയുണ്ടാകും. ശനി, ഞായർ രാവിലെ 10 മുതൽ രാത്രി 12.20 വരെയും പ്രവർത്തിക്കും. അൽ സീഫ്-അൽ ഫഹീദി പ്രവൃത്തി ദിനങ്ങളിൽ സർവീസുണ്ടായിരിക്കില്ല. ശനി, ഞായർ വൈകീട്ട് 3.15 മുതൽ രാത്രി 11.05 വരെയും പ്രവർത്തിക്കും.
ദുബായ് ഫെസ്റ്റിവൽ സിറ്റി-ദുബായ് ക്രീക്ക് ഹാർബർ പ്രവൃത്തിദിനങ്ങളിൽ സർവീസില്ല. ശനി, ഞായർ വൈകീട്ട് നാല് മുതൽ രാത്രി 11.55 വരെയായിരിക്കും സർവീസ്. ശൈഖ് സായിദ് റോഡ്-ജുമൈറ എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെ.
അബ്ര എ.സി. സർവീസ് സമയം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ രാത്രി 11.30 വരെയായിരിക്കും. ശനി, ഞായർ രാവിലെ എട്ട് മുതൽ രാത്രി 12.10 വരെയുമായിരിക്കും.