യു.എ.ഇ. യാത്രികർക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വിറ്റ്‌സർലൻഡ്


ദുബായ് : യു.എ.ഇ.യിൽനിന്നുള്ള യാത്രികർക്ക് എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി സ്വിറ്റ്‌സർലൻഡ്. യു.എ.ഇ.യിൽ നിന്നുള്ളവർ സ്വിറ്റ്‌സർലൻഡിൽ എത്തിയാൽ കോവിഡ് പരിശോധനാ രേഖകളോ വാക്സിൻ സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല, മാത്രമല്ല മുഖാവരണംപോലും ധരിക്കേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭക്ഷണശാലകൾ അടക്കമുള്ള പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിനും യു.എ.ഇ.യിൽ നിന്നുള്ളവർക്ക് മുഖാവരണം ആവശ്യമില്ല.

പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുന്നവർ മുഖാവരണം ധരിക്കുകയും ഐസോലേഷനിൽ പ്രവേശിക്കുകയും വേണം. രാജ്യം കോവിഡിനെ അതിജീവിച്ച് സാധാരണനിലയിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്ന് യു.എ.ഇ. സ്വിറ്റ്‌സർലൻഡ് സ്ഥാനപതി മസിമോ ബാഗി അറിയിച്ചു. സ്വിറ്റ്‌സർലൻഡ് ഫെഡറൽ കൗൺസിൽ നിർദേശപ്രകാരമാണിത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section