To advertise here, Contact Us



'ടൈപ്പ്‌റൈറ്ററില്‍ വേഡ് ഡോക്യമുമെന്റ് വരെ സേവ് ചെയ്യാന്‍ ലോറിസിനാകും!'


2 min read
Read later
Print
Share

കളിയുടെ ഗതിയെ തന്നെ നിര്‍ണയിക്കുന്ന മനോഹരമായ ഒരു സേവായിരുന്നു അത്.

ത്ര കളിച്ചാലും കളിയുടെ വിധി നിര്‍ണയിക്കുക ഗോളുകളാണ്. ആരാണ് വല നിറയ്ക്കുന്നത് അവര്‍ക്ക് വിജയവുമായി മടങ്ങാം. അവിടെ കൊടുത്ത പാസിന്റെയോ പന്ത് കൈവശച്ചതിന്റെയോ കണക്കെടുത്തിട്ട് ഒരു പ്രയോജനവുമില്ല. അങ്ങനെയാകുമ്പോള്‍ ഓരോ മത്സരത്തിലും ഗോള്‍കീപ്പര്‍മാരുടെ റോള്‍ നിര്‍ണായകമാണ്. പോസ്റ്റിലേക്കുറപ്പിച്ചു വന്ന ഒരു പന്തിനെ ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കിയതാകും ആ മത്സരത്തിന്റെ ജയപരാജയം നിര്‍ണയിച്ചിട്ടുണ്ടാകുക. മറ്റു ചിലപ്പോള്‍ ദുര്‍ബ്ബലമായ ഒരു പന്തിനെ പിഴവ് കൊണ്ട് വലയിലെത്തിച്ചും ഗോള്‍കീപ്പര്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.

To advertise here, Contact Us

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ലോകകപ്പിലെ ആദ്യ സെമിഫൈനലിലും അങ്ങിനെ മനോഹരമായ ഒരു നിമിഷമുണ്ടായി. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഫ്രാന്‍സിന്റെ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസാണ് ആ മനോഹര നിമിഷം കാണികള്‍ക്ക് സമ്മാനിച്ചത്. കളിയുടെ ഗതിയെ തന്നെ നിര്‍ണയിക്കുന്ന മനോഹരമായ ഒരു സേവിങ്ങായിരുന്നു അത്.

കൊണ്ടും കൊടുത്തും ബെല്‍ജിയവും ഫ്രാന്‍സും ഒരുപോലെ കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. 20-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് അനുകൂലമായ കോര്‍ണര്‍ ലഭിക്കുന്നു. നാസര്‍ ചാഡ്‌ലി കോര്‍ണര്‍ കിക്കെടുത്തു. ബോക്‌സില്‍ കരുതിയിരുന്ന ബെല്‍ജിയം കൂട്ടത്തിനിടയിലൂടെ പന്ത് ആല്‍ഡര്‍വെയ്ല്‍ഡിന്റെ കാലിലാണ് കിട്ടിയത്. സമയം കളയാതെ തിരിഞ്ഞ്മറിഞ്ഞ് ഇടങ്കാല്‍ കൊണ്ട് ആ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ആല്‍ഡര്‍വെയ്ഡ് തട്ടിയിട്ടു. ആ സമയത്ത് പൊസിഷനിലായിരുന്നില്ല ലോറിസ്. എന്നിട്ടും പോസ്റ്റിലേക്ക് ആ പന്ത് കടക്കുമെന്ന് തോന്നിച്ച അവസാന ഘട്ടത്തിലും ലോറിസ് ഡൈവ് ചെയ്തു, വിരല്‍ത്തുമ്പ് കൊണ്ട് പന്ത് പുറത്തേക്ക് തട്ടിയിട്ടു.

ബെല്‍ജിയത്തിനെതിരേ ലോറിസിന്റെ സേവ്

ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ലോറിസ് പുറത്തെടുത്ത അതേ സേവ്. അന്ന് 44-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ലോറിസിന്റെ സേവ്. ഫ്രീ കിക്കില്‍ നിന്നുള്ള മാര്‍ട്ടിന്‍ കാസെറിസിന്റെ ഹെഡ്ഡര്‍ ലോറിസ് പുറത്തേക്ക് തട്ടിയിട്ടു. അവസാന നിമിഷമായിരുന്നു ആ സേവും.

ലോറിസിന്റെ ഈ ഗോള്‍കീപ്പിങ് മികവിന് സോഷ്യല്‍ മീഡിയയിലും അഭിനന്ദനപ്രവാഹമാണ്. ടൈപ്പ്‌റൈറ്ററില്‍ വേഡ് ഡോക്യുമെന്റ് വരെ സേവ് ചെയ്യാന്‍ ലോറിസിനാകും എന്നാണ് ഒരു ആരാധകന്റെ കമന്റ്. കാല്‍ക്കുലേറ്ററില്‍ പി.ഡി.എഫ് ഫയല്‍ സേവ് ചെയ്യാനും ലോറിസ് മിടുക്കനാണെന്നാണ് മറ്റൊരു കമന്റ്.

യുറഗ്വായ്‌ക്കെതിരായ ലോറിസിന്റെ സേവ്

Content Highlights: Hugo Lloris’ save for France World Cup 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us