ലഖ്‌നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യയ്ക്ക്. ഫൈനലില്‍ പൊരുതിക്കളിച്ച ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ രണ്ടാമത്തെ ലോക കിരീടമാണിത്. 2001ലാണ് ഇന്ത്യ ഇതിന് മുന്‍പ് ലോകചാമ്പ്യന്മാരായത്. ജര്‍മനി മാത്രമാണ് ഒന്നില്‍ക്കൂടുതല്‍ തവണ ജൂനിയര്‍ ലോക കിരീടം നേടിയിട്ടുള്ളത്.
എട്ടം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. ഒരു കിടിലന്‍ റിവേഴ്‌സ് ഹിറ്റിലൂടെയാണ് ഗുര്‍ജന്ത് ബെല്‍ജിയന്‍ ഗോളിയെ തറപറ്റിച്ചത്. 22-ാം മിനിറ്റില്‍ സിമ്രന്‍ജിത് സിങ് ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ബെല്‍ജിയം ഒരു ഗോള്‍ മടക്കിയത്.