To advertise here, Contact Us



'പാകിസ്താനാണ് എനിക്കെല്ലാം, ഇനി ഐപിഎല്ലിലേക്ക് വിളിച്ചാലും പോകില്ല'- അഫ്രീദി


1 min read
Read later
Print
Share

ഐ.പി.എല്ലിനെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് പിന്നിലാക്കുന്ന സമയം വരും.

കറാച്ചി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഐ.പി.എല്ലിലേക്ക് ക്ഷണിച്ചാലും താന്‍ വരില്ലെന്നാണ് അഫ്രീദിയുടെ പുതിയ പ്രസ്താവന. നിലവില്‍ പാക് താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുന്നത് ബി.സി.സി.ഐ വിലക്കിയിട്ടുണ്ട്. ആ വിലക്ക് പിന്‍വലിച്ച് കളിക്കാന്‍ അനുവദിച്ചാലും ഐ.പി.എല്ലില്‍ കളിക്കില്ലെന്നാണ് മുന്‍ പാക് ക്യാപ്റ്റന്റെ നിലപാട്. പാകിസ്താനിലെ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് നടത്തിയ അഭിമുഖത്തിലാണ് ഷാഹിദ് അഫ്രീദി നിലപാട് വ്യക്തമാക്കിയത്. സാദിഖ് ഇത് സംബന്ധിച്ച പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here, Contact Us

പാകിസ്താന്‍ സൂപ്പര്‍ ലീഗാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. ഐ.പി.എല്ലിലേക്ക് വിളിച്ചാലും പോകില്ല. ഐ.പി.എല്ലിനെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് പിന്നിലാക്കുന്ന സമയം വരും. പി.എസ്.എല്ലിലെ കളി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. പിന്നെന്തിന് ഐ.പി.എല്ലില്‍ കളിക്കണം. അഫ്രീദി പറയുന്നു. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ താരമാണ് അഫ്രീദി. നേരത്തെ ഐ.പി.എല്‍ ആദ്യ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും അഫ്രീദി കളിച്ചിട്ടുണ്ട്.

'ട്വിറ്ററിലൂടെ ഞാന്‍ അഭിപ്രായ പ്രകടനം നടത്താറുണ്ട്. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്. അത് പറയാനുള്ള അവകാശം എനിക്കുണ്ട്. അതില്‍ എനിക്ക് ആരേയും പേടിക്കേണ്ട ആവശ്യമില്ല.' അഫ്രീദി കൂട്ടിച്ചേര്‍ത്തു. പാകിസ്താനാണ് തനിക്ക് എല്ലാമെന്നും ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ സൈനികനാകുമായിരുന്നുവെന്നും അഫ്രീദി അഭിമുഖത്തില്‍ വ്യക്തമാക്കി.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് അഫ്രീദി വിമര്‍ശിച്ചത്. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നും അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായും അഫ്രീദി എഴുതി. ഇതിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു.

Content Highlights: Pakistan Is Everything For Me, Won't Play IPL Even If Invited Says Shahid Afridi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

തോറ്റ് തോറ്റ് മുംബൈ

Oct 17, 2015


mathrubhumi

1 min

സച്ചിൻ തന്ന കാറല്ലെ, എങ്ങനെ തിരിച്ചുകൊടുക്കും: ദിപ

Oct 13, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us