ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയും സായിയും പ്രീ ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

സ്വിസ് താരം സബ്രീന ജാക്വെട്ടിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ 12-ാം സീഡ് സൈന തോല്‍പ്പിച്ചത്.

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം തുടരുന്നു. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവിന് പിന്നാലെ സൈന നേവാളും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതും മൂന്നാം റൗണ്ടിലെത്തി.

സ്വിസ് താരം സബ്രീന ജാക്വെട്ടിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ 12-ാം സീഡ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍: 21-11,21-12. 33 മിനിറ്റിനുള്ളില്‍ സൈന വിജയം കണ്ടു.

ഇന്തോനേഷ്യയുടെ ഗിന്‍ടിങ്ങിനെതിരെയായിരുന്നു സായ് പ്രണീതിന്റെ വിജയം. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്നു. സ്‌കോര്‍: 14-21, 21-18,21-19.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram