കോഴിക്കോട്: മാതൃഭൂമി ആള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കോഴിക്കോട് തുടക്കം. പതിനാല് ജില്ലകളില്‍ നിന്നുമായി അമ്പത്തിയാറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ശക്തമായ പോരാട്ടമാണ് കോഴിക്കോട് ഇന്റോര്‍സ്റ്റേഡിയത്തില്‍ നടക്കുന്നത്.
നവംബറില്‍ എല്ലാ ജില്ലകളിലും കേരള ബാഡ്മിന്റണ്‍ അസോസിയേഷന്റെ സഹകരണത്തോടെ മത്സരങ്ങള്‍ നടത്തിയിരുന്നു. ഈ മത്സരങ്ങളില്‍ നിന്ന് വിജയിച്ച ടീം, റണ്ണേഴ്‌സ് അപ്പ് എന്നിങ്ങനെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേതുമായി അമ്പത്തിയാറ് ടീമുകളാണ് മത്സരിക്കുന്നത്.
സെമിഫൈനലുകളും ഫൈനലുകളും നാളെ നടക്കും. മികച്ചപ്രകടനം കാഴ്ച്ചവെയ്ക്കുന്ന രണ്ടുപേരെ ഇന്‍ഡൊനീഷ്യയിലെ 21 ദിവസത്തെ അന്താരാഷ്ട്ര കോച്ചിങ്ങിനായി അയക്കും. മറ്റുള്ള വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉള്‍പ്പടെയുള്ള സമ്മാനങ്ങളുണ്ട്. മത്സരങ്ങള്‍ നാളെ വൈകിട്ട് അവസാനിക്കും.
Content Highlights: Mathrubhumi All Kerala Inter School Badminton Championship