സിന്ധു ഹൃദമിയമില്ലാത്തവളെന്ന് കിം; മറുപടിയുമായി അച്ഛന്‍


1 min read
Read later
Print
Share

ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സിന്ധു കിമിന് നല്‍കിയ കാര്യം അവര്‍ മറന്നു

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവാക്കുന്നതില്‍ കൊറിയന്‍ പരിശീലക കിം ജി ഹ്യൂന് നിര്‍ണായക പങ്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം സിന്ധുവിനെ ഹൃദയമില്ലാത്തവള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു കിം.

കൊറിയയിലെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കിമിന്റെ പ്രതികരണം. ''സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോഴും സിന്ധുവിന് അറിയേണ്ടിയിരുന്നത് എപ്പോള്‍ പരിശീലിപ്പിക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു'' - കിം പറഞ്ഞു.

എന്നാല്‍, കിം ആശുപത്രിയിലായ വിവരം ആരും അറിയിച്ചില്ലെന്നും അവര്‍ പരിശീലനത്തിന് വരാതായപ്പോഴാണ് വിളിച്ചതെന്നും സിന്ധുവിന്റെ അച്ഛന്‍ പി.വി. രമണ പ്രതികരിച്ചു. ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സിന്ധു കിമിന് നല്‍കിയ കാര്യം അവര്‍ മറന്നുവെന്നും അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കിം സിന്ധുവിന്റെ പരിശീലകയായത്. ഓഗസ്റ്റില്‍ മടങ്ങുകയും ചെയ്തു.

Content Highlights: PV Sindhu 'Heartless', Father Defends Ex-Coach Kim Ji Hyun's Jibe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram