To advertise here, Contact Us



സിന്ധു പുറത്ത്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് രണ്ടാം റൗണ്ടില്‍ അടിപതറി.

സിറ്റി ഓഫ് വിക്ടറി: ലോക ചാമ്പ്യന്‍ പി.വി.സിന്ധുവിന് വീണ്ടും തിരിച്ചടി. ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരിക്കുകയാണ് ടൂര്‍ണമെന്റ് ആറാം സീഡായ സിന്ധു. തായ്‌ലന്‍ഡിന്റെ ബുസ്‌നന്‍ ഒങ്ബാംറുങ്ഫാനോടാണ് സിന്ധു ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 18-21, 21-11, 16-21.

To advertise here, Contact Us

അതേസമയം ഇന്ത്യയുടെ കെ.ശ്രീകാന്ത് പുരുഷന്മാരുടെ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-11, 15-21, 21-19. ടൂര്‍ണമെന്റ് അഞ്ചാ ംസീഡായ ചൈനയുടെ ചെങ് ലോങ്ങാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.

മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് രണ്ടാം റൗണ്ടില്‍ അടിപതറി. ടൂര്‍ണമെന്റ് ആറാം സീഡായ ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിനോടാണ് പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 12-21, 19-21

പുരുഷ സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പി.കശ്യപും രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൗ ടിയെന്‍ ചെന്നിനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്‌കോര്‍: 21-12, 21-23, 10-21.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായിരജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും തോറ്റ് പുറത്തായി.

Content Highlights: PV Sindhu Hong Kong Open Badminton K Srikanth HSPronnoy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us