To advertise here, Contact Us



ഷോപിയാനില്‍ ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍ക്ക് പരിക്ക്


1 min read
Read later
Print
Share

കശ്മീരില്‍ ഭീകരര്‍ക്കുവേണ്ടി നടത്തുന്ന ഈവര്‍ഷത്തെ ഏറ്റവും വിലയ തിരച്ചിലിനാണ് വ്യാഴാഴ്ച ഷോപിയാന്‍ ജില്ലയില്‍ തുടക്കം കുറിച്ചത്.

ശ്രീനഗര്‍/ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യത്തിനുനേരെ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

To advertise here, Contact Us

ഷോപിയാനില്‍ ഭീകരര്‍ക്കുവേണ്ടി ഒരുദിവസം നീണ്ട തിരച്ചില്‍ നടത്തി മടങ്ങിയ സൈനികര്‍ക്കുനേരെ ആയിരുന്നു ആക്രമണം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. ആക്രമണം നടത്തിയ ഭീകരര്‍ സ്ഥലത്തുനിന്ന് രക്ഷപെടാതിരിക്കാന്‍ 3000 ത്തോളം സൈനികര്‍ പ്രദേശം വളഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ ഭീകരര്‍ക്കുവേണ്ടി നടത്തുന്ന ഈവര്‍ഷത്തെ ഏറ്റവും വിലയ തിരച്ചിലിനാണ് വ്യാഴാഴ്ച ഷോപിയാന്‍ ജില്ലയില്‍ തുടക്കം കുറിച്ചത്. 20 ഓളം ഗ്രാമങ്ങളില്‍ ഒരേസമയത്തായിരുന്നു തിരച്ചില്‍.

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിരച്ചില്‍ നടപടികള്‍ ഏറെക്കാലമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരര്‍ നിരവധി ബാങ്കുകള്‍ കൊള്ളയടിക്കുകയും പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപേരെ വധിക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us