കോവിഡ് വ്യാപനം: അസമിൽ മദ്യ വിൽപന ഓൺലൈനാക്കുന്നു


1 min read
Read later
Print
Share

ഗുവാഹാത്തി മുനിസിപ്പല്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നത്.

പ്രതീകാത്മക ചിത്രം

ഗുവാഹാത്തി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അസം സര്‍ക്കാര്‍ മദ്യവിതരണം ഓൺലൈനമാക്കാൻ തീരുമാനിച്ചു. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വില്‍പന ഗുവാഹാത്തിയാലായിരിക്കും ആരംഭിക്കുക. പരീക്ഷണം വിജയിക്കുകയാണങ്കില്‍ സംസ്ഥാനം മുഴുവനായി വില്‍പന വ്യാപിപ്പിക്കും.

സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് മദ്യവില്‍പ്പന. പദ്ധതിയെ സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന എക്സൈസ് വകുപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി കേഷബ് മെഹന്ത പറഞ്ഞു.

മുന്‍പ് മേഘാലയയും മദ്യ വില്‍പനക്ക് ഹോം ഡെലിവറി സാധ്യമാക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2046 പുതിയ കേസുകളും 24 കോവിഡ് മരണങ്ങളുമാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. 540453 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Content Highlight: assam government decides to sell liquor online

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഹെറാള്‍ഡ് കേസ് കേന്ദ്ര വിരുദ്ധപോരാട്ടമാക്കാന്‍ കോണ്‍ഗ്രസ്

Dec 20, 2015


mathrubhumi

1 min

ലഡാക്കില്‍ വരും 'സിന്ധു കേന്ദ്ര സര്‍വകലാശാല'; ലോക്‌സഭ ബില്‍ പാസാക്കി

Aug 6, 2021


mathrubhumi

1 min

കോടികള്‍ മുടക്കിയാല്‍ ഏതു രാജ്യത്തിന്റെയും പൗരത്വം സ്വന്തമാക്കാം..

Jul 25, 2018