ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചൈനയിലെ സർവകലാശാല ക്യാമ്പസിൽ മരിച്ചനിലയില്‍ കണ്ടെത്തി


ബീഹാറിലെ ഗയ സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്‌

പ്രതീകാത്മക ചിത്രം | ഫോട്ടോ: AP

ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി അമന്‍ നാഗ്‌സെന്നിന്റെ (20) മൃതദേഹമാണ് ക്യാമ്പസിലെ മുറിയില്‍ കണ്ടെത്തിയത്. ബീഹാറിലെ ഗയ സ്വദേശിയാണ് അമന്‍.

കഴിഞ്ഞ മാസം 23നാണ് അമന്‍ അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ആശങ്ക തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോക്കല്‍ ഗാര്‍ഡിയനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സർവകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അമന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

content highlights: indian student died in china

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram