ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നടപടി തുടങ്ങി. സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്റെ പേരില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് സുപ്രീംകോടതി കോടതിലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷന്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. തുടര്‍ന്ന് കേസ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി
Content highlights: Supreme court issues Notice To Prashant Bhushan, Over Tweet On CBI Appointment