To advertise here, Contact Us



കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി


1 min read
Read later
Print
Share

കാര്‍ത്തിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കും.

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്‌മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി. സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കാര്‍ത്തിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കും.

To advertise here, Contact Us

ഐഎന്‍എക്സ് മീഡിയ കേസില്‍ നിലവില്‍ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ഈ കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.അദ്ദേഹത്തിന്റെ സിബിഐ കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ഇന്ന് കാര്‍ത്തിയെ സിബിഐ കോടതിയില്‍ ഹാജരാക്കും.

ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഈ സമന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ഹര്‍ജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി സമന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ മറ്റന്നാള്‍ കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും സിബിഐ കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us