To advertise here, Contact Us



എം.എന്‍.എസ് ഭീഷണി: പാക് താരങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസ്


1 min read
Read later
Print
Share

ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനി നടീനടന്‍മാരും കലാകാരന്‍മാരും 48 മണിക്കൂറിനകം രാജ്യംവിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുംബൈ: പാകിസ്താന്‍ താരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ വിദേശ കലാകാരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്രാ പോലീസ്.

To advertise here, Contact Us

കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും മതിയായ രേഖകളുമായി താമസിക്കുന്ന ഏതു വിദേശിക്കും സംരക്ഷണം നല്‍കുമെന്ന് മുംബൈ ജോയിന്റ് പോലീസ് കമ്മിഷണര്‍ ദേവന്‍ ഭാര്‍തി അറിയിച്ചു.

ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനി നടീനടന്‍മാരും കലാകാരന്‍മാരും 48 മണിക്കൂറിനകം രാജ്യംവിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കശ്മീരില്‍ പട്ടാളക്യാമ്പിനുനേരേയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു അന്ത്യശാസനം.

എം.എന്‍.എസ്സിന്റെ കീഴിലുള്ള സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എം.എന്‍.എസ്. ചിത്രപട് സേനയുടെ നേതാവ് അമേയ് കോപ്ക്കറാണ് കലാകാരന്‍മാര്‍ക്കുനേരേ ഭീഷണിയുമായെത്തിയത്. അന്ത്യശാസനസമയം കഴിഞ്ഞും ഇന്ത്യയില്‍ തുടരുന്ന പാക് താരങ്ങളെ തല്ലിയോടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

പാക് താരങ്ങളെവെച്ച് സിനിമയോ ടെലിവിഷന്‍ പരിപാടികളോ ചെയ്യുന്ന സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും തല്ലുകിട്ടുമെന്നും കോപ്ക്കര്‍ ഭീഷണിമുഴക്കി. ഇന്ത്യയില്‍ താമസിച്ച് ബോളിവുഡ് സിനിമകളുമായി സഹകരിക്കുന്ന നടന്‍ ഫവദ് ഖാന്‍, നടി മഹിരാ ഖാന്‍, ഗായകന്‍ റാഹത് ഫാത്തേ അലി ഖാന്‍ എന്നിവരെ ഉദ്ദശിച്ചായിരുന്നു എം.എന്‍.എസിന്റെ ഭീഷണി.

ഷാരൂഖ് ഖാന്റെ 'റയീസി'ലെ നായികയാണ് പ്രശസ്ത പാക് താരം മഹിര. കരണ്‍ ജോഹറിന്റെ 'യേ ദില്‍ ഹി മുശ്ക്കിലി'ല്‍ ഫവദ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമകളും മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എം.എന്‍.എസ്. നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പാക് നടി മഹിരാഖാന്‍ അഭിനയിച്ച ബിന്‍ രോയേ എന്ന സിനിമ മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യുന്നതിനെതിരെ നേരത്തേ എം.എന്‍.എസ്. രംഗത്തുവന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us