To advertise here, Contact Us



കാവി സഖ്യം വീണ്ടും പിളര്‍പ്പിലേക്കോ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപിയില്‍ ആലോചന


2 min read
Read later
Print
Share

തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം വീണ്ടും തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്‌. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

To advertise here, Contact Us

തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ബി.ജെ.പി. നേതാക്കളാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ശിവസേനയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കുമെന്നും ബാക്കി സീറ്റുകള്‍ എന്‍.ഡി.എ.യിലെ മറ്റുപാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ്‌ താക്കറെയും കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

ശിവസേനയും ബി.ജെ.പി.യും 135 വീതം സീറ്റുകളിലും ബാക്കി 18 സീറ്റുകളില്‍ മറ്റുള്ളവരും മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത്തരത്തില്‍ സീറ്റ് വിഭജിക്കുകയാണെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കുറയുമെന്നാണ് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ അഭിപ്രായം.

ശിവസേനയും ഇതുസംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ശിവസേനയുമായി സഖ്യം ചേരാതെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി. ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റുവിഭജനത്തില്‍ തര്‍ക്കമില്ലെന്നും പക്ഷേ, സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒറ്റയ്ക്ക് നിന്നാലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടാനാകുമെന്നാണ് ബിജെപി നേതാക്കളില്‍ വലിയൊരു പങ്കും വിശ്വസിക്കുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ഇരുപാര്‍ട്ടികളും 2014 ലില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് 122 സീറ്റ് കിട്ടി. ശിവസേന 63 സീറ്റില്‍ ഒതുങ്ങി. പക്ഷേ തിരഞ്ഞടുപ്പിന് ശേഷം വീണ്ടും ഇരുപാര്‍ട്ടികളും കൈകോര്‍ത്തു.

Content Highlights: media reports that bjp preparing to contest all seats in maharashtra, may be dump ally with shivsena

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019


mathrubhumi

1 min

'പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സമാധാനത്തിന് നിര്‍ണായകം'-ഇമ്രാന്‍ ഖാനോട് മോദി

May 27, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us