To advertise here, Contact Us



ലോക്‌സഭാ സീറ്റുകള്‍ ആയിരമാക്കണം: നിര്‍ദേശവുമായി പ്രണബ് മുഖര്‍ജി


1 min read
Read later
Print
Share

ഡല്‍ഹിയില്‍, ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നാണ് പ്രണബ് ആവശ്യപ്പെട്ടത്.

To advertise here, Contact Us

ഡല്‍ഹിയില്‍, ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവില്‍, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത് 1977ലാണ്. 1971ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. അന്നത്തെക്കാള്‍ ജനസംഖ്യയില്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 മുതല്‍ 18 ലക്ഷം ആളുകളെയാണ്‌ ഒരു ലോക്‌സഭാംഗം പ്രതിനിധീകരിക്കുന്നത്. എങ്ങനെയാണ് ആ പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി ബന്ധം പുലര്‍ത്താനാവുന്നതെന്നും പ്രണബ് ചോദിച്ചു. അടിസ്ഥാനമില്ലാത്ത ഒഴിവുകഴിവുകളില്‍ അഭയം കണ്ടെത്തുന്നതിനു പകരം നാം നവീനമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റിന് 650 അംഗങ്ങളാകാമെങ്കില്‍, കനേഡിയന്‍ പാര്‍ലമെന്റിന് 443 അംഗങ്ങളാകാമെങ്കില്‍, യു.എസ്.കോണ്‍ഗ്രസിന് 535 അംഗങ്ങളെ ഉള്‍ക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റിനും അങ്ങനെ ചെയ്തുകൂടായെന്നും പ്രണാബ് ആരഞ്ഞു.

content highlights: loksabha streangth to be raised to thousand says pranab mukherjee

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us