ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം യുവതലമുറ പൊതുഗതാഗതം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോളല്‍.
രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ധനകാര്യമന്ത്രിയുടെ പ്രസ്താവനയെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവനയെ ട്രോളിലൂടെയാണ് നേരിട്ടിരിക്കുന്നത്. യുവതലമുറയെ ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗോട് കൂടിയാണ് ട്വിറ്ററിലടക്കം ട്രോളുകള്‍ പ്രചരിക്കുന്നത്.
ഭേല്‍പുരിക്ക് ചിലവ് കുറയുന്നത് യുവജനങ്ങള്‍ പാനിപുരിയോട് താത്പര്യം പ്രകടിപ്പിക്കുന്നത് കൊണ്ടാണ്, ശുദ്ധവായു പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം യുവാക്കള്‍ രാവിലെ കൂടുതല്‍ ശ്വസിക്കുന്നതാണ് തുടങ്ങിയ രീതിയിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.
Content Highlgihts: BoycottMillennials trends online after Nirmala Sitharaman's press conference