ഓഹരി വിപണി ഉയര്‍ന്നനിലവാരത്തില്‍; നിക്ഷേപകര്‍ സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞേക്കാം


ഈവര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ വില ട്രോയ് ഔണ്‍സിന് 1,250-1350 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നേക്കാമെന്നാണ് ആഗോള വിപണിയില്‍നിന്നുള്ള സൂചന.

മുംബൈ: അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യത. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം പ്രകടമാകുന്നതും സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതും സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചേക്കാം.

അതോടൊപ്പം അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. മെയ് 7നാണ് അക്ഷയ ത്രിതീയ.

ഈവര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ വില ട്രോയ് ഔണ്‍സിന് 1,250-1350 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നേക്കാമെന്നാണ് ആഗോള വിപണിയില്‍നിന്നുള്ള സൂചന. സെന്‍സെക്‌സ് 39,000 കടന്ന നിലയ്ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്.

ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് നിക്ഷേപകരെ ഓഹരിയില്‍നിന്ന് സ്വാഭാവികമായും അകറ്റിയേക്കാം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കും.

23,800 രൂപയാണ് കേരളത്തില്‍ ഏപ്രില്‍ 27ലെ സ്വര്‍ണ വില. ഏപ്രില്‍ 18ന് 23,480 രൂപവരെ താഴുകയും ചെയ്തിരുന്നു. അതേസമയം, ഏപ്രില്‍ ഒമ്പതിനാകട്ടെ ഒരു മാസത്തെ ഉയര്‍ന്ന നിലവാരമായ 23,920 നിലവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022