To advertise here, Contact Us



ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്


1 min read
Read later
Print
Share

പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ക്ഷേത്ര പരിസരത്തും പൊതുസ്ഥലങ്ങളിലും പൊങ്കാലയ്ക്ക് അനുമതി ഇല്ല. ഭക്തർക്ക് വീടുകളിൽ പൊങ്കാല അർപ്പിക്കാം.

To advertise here, Contact Us

രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീപകർന്ന ശേഷം പണ്ടാരയടുപ്പിൽ അഗ്നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയിൽ വിഗ്രഹത്തിനു വരവേൽപ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.

പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആറ്റുകാലിലും സമീപ വാർഡുകളിലുമുള്ള വീടുകളിൽ ബന്ധുക്കൾ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വീടുകളിൽ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തിൽനിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us