To advertise here, Contact Us



നിപ ബാധിച്ച യുവാവിന്റെ അധ്യാപികയ്ക്കും നേരിയ പനി


1 min read
Read later
Print
Share

നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ തൃശൂരില്‍ പഠിപ്പിച്ച അധ്യാപികയ്ക്കും നേരിയ പനി കണ്ടെത്തി. അധ്യാപിക ഉള്‍പ്പടെ തൃശ്ശൂര്‍ ജില്ലയില്‍ 27 പേരാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു. അതേസമയം, ഭയം കൊണ്ടാണ് തനിക്ക് നേരിയ പനിയുള്ളതെന്ന് അധ്യാപിക തന്നെ പറഞ്ഞതായും ഡി.എം.ഒ. വ്യക്തമാക്കി. എന്തായാലും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇവരെ പരിശോധിക്കുകയാണ്. ഇതില്‍ 17 പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. തൃശ്ശൂരിലെ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥിയുടെ സഹപാഠികളായിരുന്നവരും വിദ്യാര്‍ഥി ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സുമാരും ഇവരില്‍ ഉള്‍പ്പെടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us