മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി


1 min read
Read later
Print
Share

ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ തന്നെ ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു.

ബ്യൂണസ് ഏറീസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണിത്. ആറു വര്‍ഷത്തോളമായി 58-കാരനായ മാറഡോണയും 28-കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു.

ഇത് തകര്‍ന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ തന്നെ ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു.

മാറഡോണയുമായുള്ള ബന്ധം അവസാനിച്ചതായി ഒളീവ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തി. എല്‍ ന്യൂവ ചാനലില്‍ വന്ന ടോജാസ് ലാസ് ടാര്‍ഡെസ് എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഒരാഴ്ച നീണ്ട നിരന്തരമായ കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും ഒളീവ പറഞ്ഞതായി പൊക്കോറാറോ വ്യക്തമാക്കുന്നു.

റഷ്യന്‍ ലോകകപ്പിനിടെ ഒളീവയ്ക്ക് മാറഡോണ മോതിരം കൈമാറിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വേര്‍പിരിയല്‍.

മുന്‍ ഫുട്‌ബോള്‍ താരമായ ഒളീവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012-ലാണ് മാറഡോണയെ കണ്ടുമുട്ടുന്നത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മാറഡോണ ഒളീവയുമായി അടുത്തത്.

Content Highlights: Diego Maradona 'fired up' after being kicked out of own home by young fiancee

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram