To advertise here, Contact Us



പാകിസ്താന് അമേരിക്കയുടെ വിലക്ക്; പാക് പൗരന്മാര്‍ക്ക് വിസ നിഷേധിച്ചേക്കും


1 min read
Read later
Print
Share

വിലക്കുണ്ടെങ്കിലും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാട് കടത്തപ്പെട്ടവരും വിസ കാലാവധി തീര്‍ന്നവരുമായ പാക് പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ പാകിസ്താന് അമേരിക്കയുടെ വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്താനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

To advertise here, Contact Us

അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ കാലാവധി കഴിഞ്ഞവരും നാട് കടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് മൂലം അമേരിക്ക നേരത്തെയും പല രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്ക് സമീപകാലത്താണ് പാകിസ്താനും എത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിസ നിഷേധിക്കാറുണ്ട്.

പാകിസ്താന് പുറമെ ഘാനയാണ് ഈ വര്‍ഷം വിലക്ക് നേരിടുന്ന പട്ടികയിലേക്ക് എത്തിയ മറ്റൊരു രാജ്യം. എന്നാല്‍ പാകിസ്താനുള്ള വിലക്കിന്റെ പ്രത്യാഘാതം കുറച്ച് കാണിക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിച്ചത്. വിലക്കുണ്ടെങ്കിലും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പാകിസ്താന്‍ പൗരന്മാർക്ക് വിലക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്താന്‍ ഏറ്റെടുക്കാത്തത് ആദ്യമായിട്ടല്ല. എന്നാല്‍ ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തിക്കാറുണ്ട്.

content highlights: US Imposes Sanction on Pakistan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്ത്‌

Aug 12, 2015


mathrubhumi

1 min

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി

Nov 18, 2019


mathrubhumi

1 min

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ പാകിസ്താൻകാരുടെ പ്രതിഷേധം; ഓഫീസിന് നേർക്ക് കല്ലേറ്

Sep 4, 2019


mathrubhumi

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

Feb 27, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us