To advertise here, Contact Us



യൂറോപ്പിനെ ചോരയില്‍ മുക്കാന്‍ ആക്രമണങ്ങള്‍ക്ക് ഐ.എസ് പദ്ധതിയിടുന്നുവെന്ന് മുന്നറിയിപ്പ്


1 min read
Read later
Print
Share

യുറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക സഹായത്തോടെ പാരീസ് മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള തെളിവുകള്‍ പത്രം പുറത്തുവിട്ടു. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന സിറിയയിലെ യുദ്ധഭൂമികളിലൊന്നില്‍ വെച്ച് കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പത്രം പറയുന്നു.

ലണ്ടണ്‍: യറോപ്പിലാകെ വന്‍ ആക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണം പോലെയുള്ള ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് നടത്താന്‍ സാധ്യതയുള്ളതെന്ന് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2015 നവംബറിലാണ് ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണ പരമ്പര നടന്നത്. ചാവേറാക്രമണത്തിലും വെടിവെപ്പിലുമായി 130 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

To advertise here, Contact Us

യുറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക സഹായത്തോടെ പാരീസ് മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള തെളിവുകള്‍ പത്രം പുറത്തുവിട്ടു. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന സിറിയയിലെ യുദ്ധഭൂമികളിലൊന്നില്‍ വെച്ച് കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പത്രം പറയുന്നു. ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെ യുഎസ്, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ പരാജയപ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവിട്ടുപോയെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള സംവിധാനങ്ങള്‍ ഐ.എസ് ഭീകരര്‍ക്ക് ഇപ്പോഴുമുണ്ട്.

പല രാജ്യങ്ങളിലേക്കായി ചുവടുമാറ്റിയ ഐഎസ് ഭീകരര്‍ പണം സമ്പാദിക്കാനായി നിരവധി മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്ക് കൊള്ളയടിക്കുക, കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുക, വാഹനങ്ങള്‍ കടത്തുക, പണം വാങ്ങി കൊലപാതകങ്ങള്‍ നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനായി പണം കണ്ടെത്തുന്നത്.

റഷ്യ, ജര്‍മനി എന്നിവിടങ്ങളിലായി ഐഎസിന് മൂന്ന് സംഘങ്ങള്‍ ഉണ്ടെന്നും സിറിയയില്‍ മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ട്. നഷ്ടപ്പെട്ട ഖിലാഫത്തിനായി പണം കണ്ടെത്തുക ഇവരുടെ ചുമതലയാണെന്ന് സ്വയം ഖലീഫയായി പ്രഖ്യാപിച്ച അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് എന്ന രീതിയില്‍ എഴുതിയ കത്തില്‍ പറയുന്നു. വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണങ്ങള്‍ക്കും ഐഎസ് പദ്ധതിയിടുന്നുണ്ട്.

Content Highlights: Reports say ISIS is plotting deadly attacks across Europe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്ത്‌

Aug 12, 2015


mathrubhumi

1 min

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി

Nov 18, 2019


mathrubhumi

1 min

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ പാകിസ്താൻകാരുടെ പ്രതിഷേധം; ഓഫീസിന് നേർക്ക് കല്ലേറ്

Sep 4, 2019


mathrubhumi

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

Feb 27, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us