To advertise here, Contact Us



നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്


1 min read
Read later
Print
Share

നീണ്ട നാളത്തെ മൗനത്തിനൊടുവിലാണ് ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി മുഹമ്മദു ബുഹാരി രംഗത്തെത്തിയത്.

അബുജ(നൈജീരിയ): താന്‍ മരിച്ചുപോയെന്നും തന്റെ അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയാണ് നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചാരണം നടന്നത്.

To advertise here, Contact Us

നീണ്ട നാളത്തെ മൗനത്തിനൊടുവിലാണ് ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി മുഹമ്മദു ബുഹാരി രംഗത്തെത്തിയത്. അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബുഹാരി കഴിഞ്ഞ വര്‍ഷം അഞ്ചുമാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പരന്നത്.

തെളിവുകളൊന്നും നിരത്താതെയുള്ള പ്രചരണമായിട്ടും പതിനായിരക്കണക്കിന് ആളുകളാണ് ബുഹാരി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള വീഡിയോ കണ്ടത്. സുഡാന്‍ സ്വദേശിയായ ജുബ്‌റില്‍ ആണ് ബുഹാരിയുടെ അപരനെന്നും വാര്‍ത്തകള്‍ പരന്നു.

ഇത് ഞാന്‍ തന്നെയാണ്, ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഉടന്‍ തന്നെ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണ്. മാത്രമല്ല ഞാന്‍ കൂടുതല്‍ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയുമാണ്. പോളണ്ടിലെ നൈജീരിയന്‍ വംശജരോട് സംസാരിക്കവേ ബുഹാരി പറഞ്ഞു. തന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അത് തന്റെ കൊച്ചുമക്കള്‍ മാത്രമാണെന്നും അവരുടെ ഉപദ്രവം കുറച്ചു കൂടുതലാണെന്നും ബുഹാരി ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

content highlights: Nigerian president denies dying and being replaced by clone, Muhammadu Buhari,Nigeria

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബിക്കിനിയണിഞ്ഞാല്‍ ഇന്ധനം സൗജന്യമെന്ന് പരസ്യം; റഷ്യയിലെ പെട്രോള്‍ പമ്പിൽ സംഭവിച്ചത്...

Nov 19, 2019


mathrubhumi

1 min

കിം എത്തിയത് കിങ്ങിനേപ്പോലെ, വിയര്‍പ്പൊഴിക്കിയത് ചൈന

Jun 10, 2018


mathrubhumi

1 min

ഐ.എസ്സിന്റെ ചാവേറാക്രമണം ബ്രിട്ടീഷ് സേന ഒളിയാക്രമണത്തിലൂടെ തകര്‍ത്തു

Dec 15, 2015


mathrubhumi

1 min

ശ്രീലങ്കയിലെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്

Apr 29, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us