To advertise here, Contact Us



അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിനെതിരെ സക്കര്‍ബര്‍ഗ്


1 min read
Read later
Print
Share

ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് ആശങ്കാകുലനാണെന്നും സക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: സ്വന്തം ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് സി ഇ ഒ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.

To advertise here, Contact Us

കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീംചിന്താഗതിക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാനുമുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിനു തൊട്ടു പിന്നാലെയാണ് പ്രതികരണവുമായി സക്കര്‍ബര്‍ഗ്ഗ് രംഗത്തെത്തയത്. ട്രംപിന്റെ നിലപാടുകളെ വിമർശിച്ച് കൊണ്ട് യു എസ് ഒരു കുടിയേറ്റ രാജ്യംതെന്നെയാണെന്ന മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ്ഗ് നല്‍കിയത്. 'എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. അതില്‍ നമ്മള്‍ അഭിമാനം കൊള്ളണം'- സക്കർബർഗ്ഗ് പറയുന്നു.

'പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് നിങ്ങളെല്ലാവരെയും പോലെ ഞാനും ആശങ്കാകുലനാണ്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്നാല്‍ ഭീഷണി ഉയര്‍ത്തുന്നവരെ ഉന്നംവെച്ചു കൊണ്ടാണ് നമ്മള്‍ അത് ചെയ്യേണ്ടത്. നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും നമ്മള്‍ വാതില്‍ തുറന്നു നല്‍കണം. ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവില്ലായിരുന്നെന്നും' സക്കര്‍ബര്‍ഗ്ഗ് തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

'നമ്മള്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് ലോകത്തെമ്പാടുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമുക്കാണ് അത് ഗുണം ചെയ്യുകയെന്നും' സക്കര്‍ബര്‍ഗ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്ത്‌

Aug 12, 2015


mathrubhumi

1 min

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി

Nov 18, 2019


mathrubhumi

1 min

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ പാകിസ്താൻകാരുടെ പ്രതിഷേധം; ഓഫീസിന് നേർക്ക് കല്ലേറ്

Sep 4, 2019


mathrubhumi

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

Feb 27, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us