To advertise here, Contact Us



ബംഗ്‌ളാദേശില്‍ പൂജാരിയെ തലയറുത്ത് കൊന്നു


1 min read
Read later
Print
Share

ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് നിഗമനം. കൊലപാതകം നടത്തിയ രീതി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറയുന്നു.

ധാക്ക: ബംഗ്‌ളാദേശില്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി. 70കാരനായ ആനന്ദ ഗോപാല്‍ ഗാംഗുലിയെയാണ് അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഗോപാല്‍ ഗാംഗുലിയുടെ ശിരസറ്റ മൃതദേഹം പിന്നീട് വീടിനടുത്തുള്ള പാടത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

To advertise here, Contact Us

തലയും ശരീരവും പല ഭാഗത്തുനിന്ന് പ്രദേശവാസികളാണ് കണ്ടെത്തിയത്. ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് നിഗമനം. കൊലപാതകികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എങ്കിലും കൊലപാതകം നടത്തിയ രീതി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറയുന്നു.

ബംഗ്ലാദേശില്‍ മതന്യൂന പക്ഷങ്ങളും മതേതര, സ്വതന്ത്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ 40 പേരാണ് ഇതേവരെയായി തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാല്‍ വധിക്കപ്പെട്ടത്. കഴിഞ്ഞ പത്ത് ആഴ്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകളില്‍ പതിനൊന്നാമത്തേതാണ് ഗോപാല്‍ ഗാംഗുലിയുടേത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്ത്‌

Aug 12, 2015


mathrubhumi

1 min

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി

Nov 18, 2019


mathrubhumi

1 min

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ പാകിസ്താൻകാരുടെ പ്രതിഷേധം; ഓഫീസിന് നേർക്ക് കല്ലേറ്

Sep 4, 2019


mathrubhumi

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

Feb 27, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us