To advertise here, Contact Us



മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ മുന്‍കൈയ്യെടുത്ത് ഫ്രാന്‍സ്


1 min read
Read later
Print
Share

കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് കൊടുഭീകരനെതിരായ നീക്കം വീണ്ടും സജീവമാകുന്നത്.

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നതിന് ഐക്യാരാഷ്ട്ര സഭയില്‍ മുന്‍കൈയ്യെടുത്ത് ഫ്രാന്‍സ്. ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

To advertise here, Contact Us

കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് കൊടുഭീകരനെതിരായ നീക്കം വീണ്ടും സജീവമാകുന്നത്.

ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയാണ് അന്ന് നീക്കം തടഞ്ഞത്.

എന്നാല്‍ ഇതേ നീക്കവുമായി ദിവസങ്ങള്‍ക്കകം ഫ്രാന്‍സ് വീണ്ടും രംഗത്തെത്തുമെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യന്‍ നീക്കത്തെ ചൈന പ്രതിരോധിക്കുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.

Content Highlights; Pulwama Terror Attack, France, UN, Masood Azhar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us