To advertise here, Contact Us



അടമാങ്ങ അച്ചാര്‍


ശ്രീദേവി കാര്‍ത്തിക്, sree.sdv@gmail.com

1 min read
Read later
Print
Share

ഉണക്കിയ മാങ്ങ (അടമാങ്ങ) കൊണ്ട് കിടിലന്‍ അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ.

ച്ചമാങ്ങ ഉപ്പ് ചേര്‍ത്ത് ഉണക്കി വെച്ചാല്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. അത് ഉണങ്ങുന്നതിനു മുമ്പ് തന്നെ എടുത്ത് കഴിക്കുന്നവരാണ് അധികവും. ഉണക്കിയ മാങ്ങ (അടമാങ്ങ) കൊണ്ട് കിടിലന്‍ അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ.

To advertise here, Contact Us

ചേരുവകള്‍:

1. ചിനച്ച മാങ്ങ - 3 എണ്ണം

2. ഉലുവ - ഒരു നുള്ള്

3. മുളകുപൊടി - 4-6 ടീസ്പൂണ്‍

4. കടുക് - അര ടീസ്പൂണ്‍

5. കായം - ഒരു ചെറിയ കഷ്ണം

6. വെളുത്തുള്ളി - ഒരു പിടി

7. ഉപ്പ് - 2 - 3 ടീസ്പൂണ്‍

8. നല്ലെണ്ണ /കടുകെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അധികം മൂക്കാത്ത ചിനച്ച മാങ്ങ കഷ്ണങ്ങളായി നുറുക്കി ഒരു ദിവസം വെയിലത്തു വച്ച് ഉണക്കി എടുക്കുക. ഉലുവ, കടുക്, കായം, മുളകുപൊടി എന്നിവ നല്ലവണ്ണം വറുത്ത് പൊടിക്കുക. ഇത് വെയിലത്തു വാട്ടിയെടുത്ത മാങ്ങയില്‍ ഉപ്പും ചേര്‍ത്ത് നല്ലവണ്ണം പുരട്ടി വയ്ക്കുക. കുറച്ച് നല്ലെണ്ണയില്‍ വെളുത്തുള്ളി വഴറ്റിയെടുത്ത് മാങ്ങാ കഷണത്തില്‍ ചേര്‍ത്തിളക്കുക. പിന്നീട് മാങ്ങാ കഷണങ്ങള്‍ മുങ്ങിക്കിടക്കുംവിധം നല്ലെണ്ണ അല്ലെങ്കില്‍ കടുകെണ്ണ ഒഴിക്കുക.

കുറിപ്പ്: വെള്ളത്തിന്റെ അംശം മുഴുവനായി നീങ്ങാനാണ് മാങ്ങ ഉണക്കുന്നത്.

Content Highlight: adamangha pickle recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us