ചിക്കന്‍ പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്ന കോഴിനിറച്ചത് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
കോഴി: ഒന്ന് മുഴുവന്‍
അരിപ്പൊടി: ഒരു കപ്പ്
വെളളം: ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
സവാള:രണ്ട്
വിനാഗിരി: ഒരു ടീസ്പൂണ്‍
പച്ചമുളക്: ഒന്ന്
ഇഞ്ചിവെളുത്തുളളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി : രണ്ടര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി : ഒന്നര ടീസ്പൂണ്‍
ഗരം മസാല : അര ടീസ്പൂണ്‍
കറിവേപ്പില, മല്ലിയില : ചെറുതായരിഞ്ഞത് ഒരു ടീസ്പൂണ്‍
ഓയില്‍ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴി ഉളളും പുറവും വൃത്തിയാക്കി മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്,വിനാഗിരി എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക. പത്തിരിപ്പൊടി ഉപ്പും വെളളവും ചേര്‍ത്ത് ഇടിയപ്പത്തിന്റെ പരുവത്തില്‍ വേവിച്ച് കുഴക്കുക.ചെറിയ ഉരുളകളാക്കി കുഞ്ഞിപ്പത്തിരിയുടെ ആകൃതിയിലാക്കുക. ശേഷം ഇഡ്ഡലി തട്ടില്‍ വച്ച് ആവി കയറ്റാം. ഒരു പാനിലേക്ക് ഓയിലൊഴിച്ച് ഇഞ്ചിയും വെളുത്തുളളിയും വഴറ്റുക. ശേഷം സവാളയും നുറുക്കി വച്ച മുളകും ഇലകളും ചേര്‍ത്തിളക്കി അടയ്ക്കാം. നിറം മാറിതുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും, മുളക് പൊടിയും ഗരം മസാലയും ചേര്‍ക്കുക. അതിലേക്ക് തയ്യാറാക്കിയ കുഞ്ഞിപ്പത്തിരി ചേര്‍ത്ത് എല്ലാ വശത്തും മസാലയെത്തുന്ന വിധത്തില്‍ യോജിപ്പിക്കുക. വെന്തശേഷം മസാലക്കൂട്ട് , മാരിനേറ്റ് ചെയ്തുവച്ച കോഴിക്കുളളില്‍ നിറയ്ക്കുക. ശേഷം തുറന്ന ഭാഗവും കയ്യും കാലും നൂലുപയോഗിച്ച് കെട്ടി ചൂടുളള എണ്ണയിട്ട് ചെറു തീയില്‍ പൊരിച്ചെടുക്കുക.
Content Highlights: stuffed chicken recipes