To advertise here, Contact Us



ആലത്തൂരിലേക്ക് താമസം മാറ്റും -രമ്യാ ഹരിദാസ്


1 min read
Read later
Print
Share

കുന്നമംഗലത്തുനിന്ന് ആലത്തൂരിലേക്ക് താമസം മാറ്റും. രണ്ട് ജില്ലകളിലായാണ് മണ്ഡലം കിടക്കുന്നത്. എല്ലായിടത്തേക്കും എത്താനാകുന്ന സ്ഥലം തിരഞ്ഞെടുക്കും. എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല.

കുന്നംകുളം: കോഴിക്കോട് കുന്നമംഗലത്തുനിന്നെത്തിയ രമ്യാ ഹരിദാസിന് വലിയ സ്വീകാര്യതയാണ് ആലത്തൂരിൽനിന്ന്‌ ലഭിച്ചത്‌. ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ലഭിച്ചത്.

To advertise here, Contact Us

രമ്യാ ഹരിദാസിന്റെ വാക്കുകളിലേക്ക്

: ? ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ

* ജനങ്ങൾ നെഞ്ചേറ്റുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തിലേ മനസ്സിലാക്കിയിരുന്നു. അവർ വലിയ പിന്തുണ നൽകി. ആദ്യം എല്ലായിടത്തും ഓടിയെത്തി നന്ദി അറിയിക്കണം. പിന്നീട് നിയോജകമണ്ഡലംതലത്തിൽ ഓരോ ദിവസം ചെലവഴിക്കണം. ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിന് കൃത്യമായ ആസൂത്രണമുണ്ടാകണം.

? ആലത്തൂരിൽ സ്ഥിരമായുണ്ടാകുമെന്ന ഉറപ്പ് പാലിക്കുമോ

* കുന്നമംഗലത്തുനിന്ന് ആലത്തൂരിലേക്ക് താമസം മാറ്റും. രണ്ട് ജില്ലകളിലായാണ് മണ്ഡലം കിടക്കുന്നത്. എല്ലായിടത്തേക്കും എത്താനാകുന്ന സ്ഥലം തിരഞ്ഞെടുക്കും. എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല.

? ആദ്യമുൻഗണന എന്തിനാകും

* കുടിവെള്ളപ്രശ്‌നമാണ് പ്രധാനം. പ്രചാരണസമയത്ത് കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള ഒട്ടേറെ സ്ഥലങ്ങൾ കണ്ടിരുന്നു. കോളനികളിലേക്ക് വികസനം എത്തേണ്ടതുണ്ട്. കാർഷികമേഖലയിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കണം. നിയോജകമണ്ഡലംതലത്തിൽ ഇതിന് പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്.

? വിവാഹജീവിതം

* ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് ആദ്യം ഏറ്റെടുക്കുന്നത്. അവരോടൊപ്പം നിൽക്കണം. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഇനിയും സമയമുണ്ടല്ലോ.

? ദേശീയരാഷ്ട്രീയം

* ദേശീയതലത്തിൽ കോൺഗ്രസിന് പരാജയം നേരിട്ടു. ഇത് കാര്യമാക്കുന്നില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. വീണ്ടും ശക്തമായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.

Content Highlights: ramya haridas after lok sabha election victory alathur

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us