തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തൃശ്ശൂരിന് നന്ദി അറിയിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്. തൃശ്ശൂരിലെ അമ്മമാരെയും തൃശ്ശൂര്‍ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും പ്രത്യേകം പരാമര്‍ശിച്ചാണ് സുരേഷ് ഗോപി തൃശ്ശൂരിനോടുള്ള നന്ദി രേഖപ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍
തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍...!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍...!'
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു.
Content Highlight: suresh gopi fb post after election result