To advertise here, Contact Us



എന്ത് പറയുന്നു, ഇന്ത്യന്‍ പൗരന്മാര്‍..?


8 min read
Read later
Print
Share
CAA

പൗരത്വനിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങളും സംവാദങ്ങളും കത്തിക്കൊണ്ടിരിക്കുകയാണല്ലോ.. ഈയൊരു സാഹചര്യത്തില്‍ യുവത്വത്തിന് പറയാനുള്ളത് അവര്‍ പറയുന്നു.

To advertise here, Contact Us

"ഒരു വ്യക്തിക്കു തന്റെ രാജ്യത്തിന്റെ ഭാഗമാവാനുള്ള നിയമവ്യവസ്ഥ എന്നതിനോടൊപ്പം തന്നെ ആ രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടാനുള്ള അവകാശം കൂടിയാണു പൗരത്വം. ഇത്തരത്തിലുള്ള ഒരാളുടെ വിവേചനരഹിതമായ അംഗത്വം ഉറപ്പാക്കേണ്ട കര്‍ത്തവ്യം അതാതു ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്.

ഭരണകൂടം സ്വന്തം അസ്ഥിത്വം തെളിയിക്കാനായി ആവശ്യപ്പെടുമ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വരുന്നതു സ്ത്രീകള്‍, ഭൂരഹിതര്‍, ആദിവാസികള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷം എന്നിവരടങ്ങുന്ന വിഭാഗമാണ്. അതും ഒരു കുടുംബത്തിലെ ചിലര്‍ വിദേശികളും മറ്റുചിലര്‍ സ്വദേശികളും ആകുന്ന വിരോധാഭാസം.
വംശീയതയുടെയും ദേശീയതയുടെയും തീവ്ര രാഷ്ട്രവാദം ഒരു ജനതയിലേക്കു അടിച്ചേല്പിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ വിഷമയമാക്കാനാണ് ശ്രമിക്കുന്നത്. ''
വിന്നി.പി.എസ്.

"മതത്തിന്റെ പേരില്‍ മനുഷ്യനു ചുറ്റും അതിരുകള്‍ സൃഷ്ടിക്കാന്‍, ജീവിതത്തെ നിയന്ത്രിക്കാനുള്ള ഒരവകാശവും ഇന്ത്യന്‍ ഭരണഘടന് അധികാരത്തിനു നല്‍കുന്നില്ല. സ്വയം ഭൂമിയി ല്‍ അഭയാര്‍ത്ഥിയായ ഒരു മനുഷ്യനെങ്ങനെയാണ് മറ്റൊരുവനെ അവന്‍ വിശ്വസിക്കുന്ന മതത്ത, ആചാരങ്ങളെ വിശ്വാസപ്രമാണങ്ങളെയൊക്കെ അടിസ്ഥാനമാക്കി അഭയാര്‍ത്ഥിയാക്കുന്നത്? താന്‍ ജീവിക്കുന്ന രാജ്യമാണിതെന്ന ഒറ്റക്കാരണത്താല്‍ അവന്റെ സ്വത്വത്തിന്റെ ഭാഗമായ പൗരത്വത്ത,അവന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നത്? ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ദരിദ്രജനങ്ങള്‍ക്ക് തങ്ങളിവിടെയാണു ജനിച്ചതെന്നോ തങ്ങളിത്രയും കാലമിവിടെയാണ് ജീവിച്ചതെന്നോ തെളിയിക്കാന്‍,പാരമ്പര്യത്ത രേഖകളാക്കി സൂക്ഷിക്കാന്‍ കഴിഞ്ഞന്നുവരില്ല. ജീവിച്ചുപോകുകയാണ് അവര്‍ക്കു പ്രധാനം. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ അടിയന്തിരാവശ്യമല്ല പൗരത്വഭേദഗതി. അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിനല്‍കാനാണ് ഭരണവര്‍ഗ്ഗം ശ്രമിക്കേണ്ടത്. ഇവിടെ പുറത്താക്കലിന്റെ മാനദണ്ഡങ്ങളേയാണ് ഗൂഢരാഷ്ട്രീയ താത്പര്യങ്ങളെയാണ് ഇന്ത്യന്‍ യുവജനത ചോദ്യംചെയ്ത്ത്. ആത്യന്തികമായി ജീവിക്കാനുള്ള അവകാശം അതേതു മനുഷ്യനും ജന്മസിദ്ധമായി കൈ വന്ന അവകാശമാണ്. അതില്ലാതാക്കാന്‍ അധികാരത്തിനൊരിക്കലും സാധിക്കില്ല.''

ശ്രീജയ

"ഭാരതത്തിലെ പൗരന്മാരെയോ അവരുടെ പൗരത്വത്തെയോ പ്രതിപാദിക്കാത്തതും. ഭാരതത്തില്‍ സ്ഥിരതാമസമാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടും. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ , പാകിസ്ഥാന്‍ , ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാംമത രാജ്യങ്ങളില്‍ വലിയൊരു കാലയളവില്‍ മതപരമായ പീഡനത്താല്‍ വലിച്ചെറിയപ്പെട്ട് ഭാരതത്തില്‍ രാഷ്ട്രീയ അപയം തേടി ഇന്നും തെരുവോരങ്ങളില്‍ രണ്ടാംകിടപൗരരായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഭാരതഭരണഘടനയ്ക്ക് കീഴില്‍ സുരക്ഷിതവാസസ്ഥലവും പ്രാഥമികാവശ്യങ്ങളും നല്‍കുവാന്‍ മാനുഷികമായ 'പ്രത്യേക ഇളവുകള്‍' നല്‍കി അവര്‍ക്ക് പൗരത്വം ഉറപ്പാകുന്നതാണ് ദേശീയപൗരത്വഭേദഗതി നിയമം 2019.
നാളിതുവരെ മതപീഡനത്താല്‍ വന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പറഞ്ഞവര്‍ ഇന്നിപ്പോള്‍ മതപീഡനത്തെ ന്യായീകരിക്കാവുന്ന ഒരൊറ്റ ആധികാരികരേഖകള്‍ പോലുമില്ല എന്ന രാഷ്ട്രീയ നിലപാടിലായ്മയിലേക്ക് എത്തിയിരിക്കുന്നു. ഒരു കരട് രേഖ പോലുമാവാത്ത ചഞഇ യുടെ പേരിലും ഭാവിയില്‍ സംഭവിക്കാമെന്ന അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങളുടെ പേരിലും നിയമത്തെ എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഈ നിയമം എല്ലാ മുസ്ലീങ്ങളെയും ഭാരതത്തിന് പുറത്താക്കും എന്ന കുപ്രചരണത്തിലൂടെ സമൂഹത്തെ ബോധപൂര്‍വ്വമായി ആശയക്കുഴപ്പത്തിലാക്കി , തങ്ങളാണ് നിങ്ങളുടെ സംരക്ഷകര്‍ എന്ന രീതിയില്‍ പൊതുബോധം സൃഷ്ടിച്ച് വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 'വോട്ടുബാങ്ക്' സമ്പാദിക്കുവാനുള്ള നെട്ടോട്ടമാണ് ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ നടത്തുകൊണ്ടിരിക്കുന്നത്.''
കിരണ്‍ കടുക്കാംകുന്നം

"വ്യത്യസ്തമായയി ചിന്തിക്കുമ്പോഴാണ് നിങ്ങള്‍ സ്വാതന്ത്രമാകുന്നത്. റോസാ ലേക്സംബര്‍ഗിന്റെ ഈ വരികള്‍ ഞാന്‍ എന്നും ഓര്‍ക്കുന്നു, പ്രത്യേകിച്ചും എതെങ്കിലുമൊരു വിഷയത്തില്‍ വ്യത്യസ്ത് വും വിരുദ്ധവും ആയ ചിന്തകള്‍ പുലര്‍ത്തുന്ന രണ്ടു കൂട്ടര്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുമ്പോള്‍. പൗരത്വ ബില്‍ വിഷയത്തില്‍ നമ്മുടെ നാടും അഭിമുഖീകരിക്കുന്നത് വിരുദ്ധ ചിന്തകള്‍ പുലര്‍ത്തുന്നവരുടെ പോര്‍ വിളികളാണ് . ഇരു ഭാഗത്തും സത്യങ്ങളും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും നിറഞ്ഞതാണ്, മറ്റേതൊരു വിഷയം പോലെ ഇതും. ഇതിനേക്കാള്‍ പ്രധാനമാണ് ഈ പൗരത്വ പ്രശനം കാരണം ഇരുള്‍ മൂടിയ ഇന്ത്യയില്‍ ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ നമ്മുടെയൊക്കെ ശ്രദ്ധ ആവശ്യമുള്ള ദാരിദ്ര്യം , പരിസ്ഥിതി നാശം , തൊഴിലില്ലായ്മ, അസമത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മറഞ്ഞുപോകുന്നു എന്നുള്ളത് . അതുകൊണ്ട് , ഇനിയും സമയം കൂടുതല്‍ കളയാതെ പൗരത്വ ഭേദഗതി ബില്‍ വിഷയം എത്രയും പെട്ടെന്ന് തീര്‍ക്കേണ്ടതാണ് . അതിനാണ് ഞാന്‍ മുന്‍പ് പറഞ്ഞ വ്യത്യസ്തമായ ചിന്തയുടെ ആവശ്യം വരുന്നത് . നമ്മള്‍ വ്യക്തികളെന്ന നിലയിലും, രാഷ്ട്രമെന്ന നിലയിലും സ്വയം ഓരോ കാര്യങ്ങളിലും കെട്ടിയിടപ്പെടാതിരിക്കാന്‍ , വ്യത്യസ്തമായി ചിന്തിച്ച പോംവഴി എത്രയും പെട്ടെന്ന് കണ്ടെത്തുക . ശാഠ്യങ്ങളും അഹങ്കാരങ്ങളും, ഇടുങ്ങിയ ചിന്തകളും വോട്ട് സാധ്യതകളും ഒക്കെ മാറ്റിവെച്ചാല്‍ ഒരു വഴി ഇതിനു കണ്ടെത്താമെന്നു എനിക്ക് തോന്നുന്നു . ഭേദഗതി ബില്‍ കൊണ്ടുവരിക. ഒരു മതത്തിന്റെയും പേരെടുത്ത പറയാതെ എല്ലാവര്ക്കും പൗരത്വം കൊടുക്കുക . പക്ഷെ , നാടിന്റെ സുരക്ഷക്ക് ഭീഷണി ആകുന്ന തീവ്രവാദികള്‍ ഇതിനിടയില്‍ പൗരത്വം തേടി ഇവിടെ എത്താതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നമ്മള്‍ എടുക്കണം . പൗരത്വ കൊടുക്കുന്നതിനു മുന്പായി കര്‍ശനമായ അന്വഷണവും മറ്റും നടത്താന്‍ ഉള്ള കഴിവ് നമുക്കുണ്ടല്ലോ.''

യാമിനി.കെ

"നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്നത് സാമൂഹിക ശാസ്ത്ര ക്ലാസുകളില് കേട്ടു പഠിച്ച കാര്യം മാത്രമല്ല, അനുഭവിച്ചറിഞ്ഞതുമാണ്.പക്ഷേ, അതു തകരുന്നുവെന്ന സംശയത്തിലാണ് പലരും.ഈയിടെയായി നമ്മുടെ നാട്ടിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നടത്തുന്ന പൌരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലേക്കാണ് രാജ്യത്തിന്റെ കണ്ണും കാതും നീങ്ങി കൊണ്ടിരിക്കുന്നത്.രാജ്യത്തെ തകര്ക്കാന് ശ്രമിക്കുന്ന ഏതു തെറ്റായ കാര്യത്തെയും എതിര്ക്കുവാന് ശ്രമിക്കുന്ന ജനതയെയാണ് ഇപ്പോള്‍ ഭാരതം കണ്ടു കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെയാണ് എല്ലാവരുടെയും പോരാട്ടവും. നമ്മുടെ ഭരണഘടന പോലും മതേതരത്വത്തില്‍ ഊന്നിയുള്ളതാണ്.നിയമപരമായി തെറ്റായ ഒരു കാര്യവും നമ്മുടെ ഭാരതത്തില്‍ നടപ്പിലാക്കില്ല. സുപ്രീം കോടതി അടക്കമുള്ള പരമോന്നത നീതി പീഠമുള്ളപ്പോള്‍ ഒരാളും ഭയപ്പെടേണ്ട ആവശ്യം ഉണ്ടാകുന്നില്ല. നമ്മുടെ ഒരുമ തകര്ക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.ചരിത്രം പരിശോധിച്ചാല്‍ അങ്ങനെ പ്രതികരിച്ചവരുമാണ് ഭാരതീയര്.പക്ഷേ ഒരു കാര്യം ആലോചിക്കുക,ഇത് ഭാരതമാണ്. ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം.രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും തകര്ക്കാന് ശ്രമിച്ചാല്‍ അതിനെ ഏതിര്ക്കാനുള്ള നിയമവും നമുക്കുണ്ട്.''
ജോമോള്‍ ജോസ്

"1950 ജനുവരി 26ന് ഇന്ത്യക്കുവേണ്ടി ഇന്ത്യയാല്‍ നിര്‍മ്മിതമായ ഭരണഘടനയിലുള്ള ബഹുമാനവും അതിലുള്ള വിശ്വാസവും അനുവര്‍ത്തിച്ചുപോന്ന ഒരു പാരമ്പര്യമായിരുന്നു നമ്മുടേത്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി കെട്ടിപ്പടുക്കുകയും എല്ലാ പൗരന്മാര്‍ക്കും സമത്വവും നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കുകയും സഹോദര്യം വളര്‍ത്തുകയുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. 11 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന വിദേശികള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന 1955ലെ നിയമമാണ് ഭേദഗതി ചെയ്യപ്പെട്ടത്. പുതിയ നിയമപ്രകാരം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംസ് ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
''എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ് നിയമത്തിന്റെ തുല്യ സംരക്ഷണത്തിനും അര്‍ഹരാണ്'' ഇങ്ങനെയാണ് ഇന്ത്യയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വാക്കുകള്‍. നമ്മുടെ ഭരണഘടനയില്‍ വിവേചനമരുതെന്ന് പറയുന്നതോടൊപ്പം മതം, ജാതി, വര്‍ഗ്ഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവേചനം അരുതെന്ന് എടുത്തുപറഞ്ഞിരിക്കുന്നു. (അൃശേരഹല 14 & 15)
നമ്മുടെ രാഷ്ട്രത്തിന്റെ ആധാരശിലയാണ് മതേതരത്വം. നാനാ മതങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നാനാതരം ജീവിതരീതികള്‍;നാനാതരം സംസ്‌കാരങ്ങള്‍. ''നാനാത്വത്തില്‍ ഏകത്വം'' ഇതാണ് നമ്മുടെ മാര്‍ഗവും ലക്ഷ്യവും. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി നിര്‍ത്തിയില്ലെങ്കില്‍ 'ഇന്ത്യ' എന്ന ദേശനാമം നമ്മുടെ രാജ്യത്തിന് അര്‍ഹമല്ലാതായി തീരും. 1976-ലെ ഭേദഗതിയിലൂടെയാണ് ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തത്.മതപരമായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ അല്ലെങ്കില്‍ മതങ്ങളില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ ആരും ആരെയും പീഡിപ്പിക്കരുത്; വിവേചനം കാട്ടരുത്; വിദ്വേഷം സൃഷ്ടിക്കരുത്. മതേതരത്വം കേവലം ഒരു ചിന്താഗതി മാത്രമല്ല , ഇന്ത്യയുടെ നയവും നിയമവും ആണ്. നമുക്ക് ഔദ്യോഗിക മതമില്ല . വിശ്വാസത്തിന്റെയും ആരാധനയുടേയും സ്വാതന്ത്ര്യമാണ് നാം ആഘോഷിക്കുന്നത്.ഭരണഘടനയുടെ 25 മുതല്‍ 28 വരെ ഇക്കാര്യം അനുച്ഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.രാഷ്ട്രത്തിന്റെ 'ഔദ്യോഗിക മതങ്ങള്‍' ഇന്നിവയാണെന്ന് പറയുന്ന ഭരണഘടനയാണ് പലരാജ്യങ്ങളിലും ഉള്ളത്. മതേതരത്വം നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ഉള്‍ക്കരുത്താണ്. മതത്തിന്റെ പേരില്‍ ചോരചീന്താന്‍ പാടില്ല ; നെറ്റി ചുളിയാന്‍പോലും പാടില്ല . മതേതരത്വം തകരുന്നു എന്നുവെച്ചാല്‍ ഇന്ത്യ തകരുന്നു എന്നാണര്‍ത്ഥം. അങ്ങനെ സംഭവിച്ചു കൂടാ.മതമില്ല നമ്മുടെ അമ്മയായ ഇന്ത്യക്ക്.
പൗരത്വം നല്‍കുന്നത് മതാടിസ്ഥാനത്തില്‍ ആകാന്‍ പാടില്ല എന്ന് ഇന്ത്യന്‍ നിയമത്തില്‍ ഇല്ല . പക്ഷേ 2019ല്‍ ഭേദഗതി വരുത്തിയ നിയമത്തില്‍ മത അടിസ്ഥാനത്തിലാണ് പൗരത്വം നല്‍കുന്നത്. ഇന്ത്യയുടെ ധാര്‍മ്മികതയ്ക്കും ആശയങ്ങള്‍ക്കും യോജിക്കാത്ത പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യപ്പെടണം.1955ലെ പൗരത്വ നിയമം തന്നെ തുടരണം.ഭേദഗതി ചെയ്യപ്പെട്ട നിയമപ്രകാരം പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാര്‍ ഇന്ത്യന്‍ ജനതയുടെ തനതായ പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു പരിധിവരെയെങ്കിലും ഹാനികരമാകാന്‍ സാധ്യതയുണ്ടെന്ന വസ്തുതയും വിസ്മരിക്കാനാവാത്തതാണ്.''

ജോസ് കുട്ടി അലോഷ്യസ്

"ഇന്ത്യ എന്നത് ഒരു മതേതരത്വ രാജ്യമാണ് , അതിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നത് സമത്വവും പരസ്പര സ്‌നേഹവും മതേതരത്വവും മാത്രമായിരുന്നു എന്നാല്‍ വര്‍ഗീയ മത ഭ്രാന്തന്മാര്‍ അതിനെ തകര്‍ക്കാന്‍ കാത്തിരുന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് ശേഷം അവര്‍ അവരുടെ അജണ്ട പടി പടിയായി നേടിയെടുക്കുക തന്നെ ചെയ്തു. പൗരത്വ ഭേദഗതിയില്‍ നിന്നല്ല അതിനും മുന്നേ അതിനായുള്ള വിഷ വിത്തുകള്‍ പാകി എന്നത് നാം കണ്ടിട്ടും കാണാതെ പോയൊരു കാര്യമാണ് അന്ധമായ ദേശീയതയുടെ , കപട ദേശഭക്തിയിലൂടെ ജനങ്ങളെ മത രാഷ്ട്രമായ പാകിസ്താനെതിരെ തിരിച്ചത് തന്ത്രപരമായ രാഷ്ട്രീയത്തിന്റെ നേട്ടമായി കരുതണം കാരണം പാകിസ്ഥാന്‍ എന്നത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് അതിനെ ഒറ്റപ്പെടുത്തുക വഴി മുസ്ലിം എന്ന മത വിഭാഗതത്തിനെതിരെ ജനങ്ങളില്‍ വിദ്വേഷം പകര്‍ന്നുകൊണ്ടാണ് ഇതിന്റെ തുടക്കം ഒപ്പം ശക്തമായ ഹിന്ദുത്വ വാദം കൂടി മുന്നോട്ടു വെച്ച് അവര്‍ കരുക്കള്‍ നീക്കി. ഇതില്‍ നിന്നുമാണ് ഇന്ന് പൗരത്വ ഭേദഗതിയും രെജിസ്റ്ററിലും വന്നെത്തി നില്‍ക്കുന്നത് , ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ മത ഭൂരിപക്ഷ രാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ നിന്നുമാണ് പാകിസ്ഥാനും പിന്നെ ബംഗ്ലാദേശുമൊക്കെ ഉണ്ടാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പികള്‍ നാനാജാതി മതസ്ഥരെയും അതിന്റെ അഖണ്ഡതയും ചേര്‍ത്ത് നിര്‍ത്തി ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ നമ്മുടെ രാജ്യത്തെ വാര്‍ത്തെടുത്തു . അതുവഴി സമത്വവും സ്വാതന്ത്ര്യവും പൗരന് നല്‍കി. എന്നാല്‍ ഇന്ന് അതിനെ എല്ലാം വെല്ലുവിളിച്ചു കൊണ്ടാണ് ഭരണകൂടം അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കി കൊണ്ടിരിക്കുന്നത്.പൗരത്വ ഭേദഗതിയില്‍ പ്രകടമാകുന്ന മുസ്ലിം അവഗണന തീര്‍ത്തും ഹിന്ദു രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്.പൗരത്വ ബില്ലിലെ രാഷ്ട്രീയം വ്യക്തമാണ് ഹിന്ദു രാഷ്ട്രമെന്ന ആവശ്യം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ് ഭരണ കേന്ദ്രം. ഇതിലൂടെ രാജ്യത്തിന്റെ ഭരഘടന മാറ്റി രചിച്ചു പഴയ ചരിത്രങ്ങളെല്ലാം തന്നെ മാറ്റി എഴുതാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മതം വെച്ച് വിലപേശുന്ന വിപത്തുകളെ എതിരിടേണ്ടത് ഭരണഘടനയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ആവശ്യകതയാണ് .അത് തന്നെയാണ് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സംഭവിക്കുന്നതും . ഭരണകൂട ഭീകരത അടിച്ചമര്‍ത്താന്‍ ശ്രെമിക്കുമ്പോളും അതിനിയും മുന്നോട്ടു തന്നെ. ചില രാജ്യങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള അതും മതാടിസ്ഥാനത്തില്‍ മാത്രം പീഡിപ്പിക്കപ്പെടുന്ന ന്യുനപക്ഷങ്ങളെ തിരഞ്ഞു പിടിച്ചു സംരക്ഷിക്കാനുള്ള വെപ്രാളം വ്യക്തമാണ്.ഈ രാജ്യങ്ങളില്‍ തന്നെ രാഷ്ട്രീയമായും സാമൂഹികമായും പീഡിപ്പിക്കപ്പെടുന്ന ഒട്ടനവധിപേരെ കാണാന്‍ സാധിച്ചിട്ടും എന്തുകൊണ്ട് മാനദണ്ഡം മതം മാത്രമാക്കി.ഇതിലൂടെയെല്ലാം ലക്ഷ്യം വയ്ക്കുന്നത് മുസ്ലിം വിരുദ്ധ രാഷ്ട്രീയം തന്നെയാണ്. ഇങ്ങിനെ മുസ്ലിം വിശ്വാസികളെ രണ്ടാംതര പൗരന്മാരായി ചൂണ്ടിക്കാട്ടുന്നതിലൂടെ ഹിന്ദുക്കള്‍ക്ക് കിട്ടുന്ന മേധാവിത്വത്തിലൂടെ മുഴുവന്‍ ഹിന്ദുക്കളെയും കൂടെ നിര്‍ത്തി ഹിന്ദുത്വ രാഷ്ട്രം എന്ന മിഥ്യ സ്വപ്നം കാണുകായാണവര്‍ .''

ജിജോ.സി.എസ്

The CAA is an act that has good intentions behind it and if implemented in the right way can empower many disenfranchised individuals within and out of the country. However, from its questionable passage in the Rajya Sabha to its implementation and apparent restrictions; it seems to have become a tool that the government seeks to use on the vulnerable purely for political gain. The opposition seems to be questionable with its own problems that cloud the true purpose of the Act. With both sides being wrong in many ways, it is causing great strife and havoc in the country.

Romal Renny

കേരളം... ദൈവത്തിന്റെ സ്വന്തം നാട്... ഇപ്പോ കുറച്ച് പേര്‍ ചോദിക്കുന്നു ഏതാണ് ആ ദൈവം എന്ന് ? ഒരു വര്‍ഷം മുന്‍പ് വന്ന പ്രളയം നമ്മുടെ സാഹോദര്യം കെട്ടുറപ്പിച്ചെന്ന് തോന്നി. പക്ഷേ വെള്ളം മൂക്കറ്റത്തില്‍ നിന്ന് ഒഴിഞ്ഞു പോയപ്പോള്‍ ഒഴിഞ്ഞു പോയ മതഭ്രാന്ത് ചെറിയ രീതിയില്‍ തലപൊക്കി അത് കൂടുതല്‍ ശക്തി കാണിച്ചത് ശബരിമല വിഷയത്തില്‍ ആയിരുന്നു. പാവം ഭക്ത ജനങ്ങളെ കബളിപ്പിച്ചു പലരും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തി. അന്ന് കേരളം ഭ്രാന്താലയം ആയി. പൊതുമുതലുകള്‍ തകര്‍ത്തു പലരും തന്റെ ഭ്രാന്തുകള്‍ തീര്‍ത്തു. പൊതുമുതലുകള്‍ നമ്മള്‍ നല്‍കുന്ന ടാക്‌സാണെന്ന ബോധം ഓര്‍ക്കുന്നത് നല്ലത്. മതഭ്രാന്തിനുള്ള ഒരു ഒറ്റമൂലി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ആണ്. മറ്റ് മതങ്ങളെ കൂടുതല്‍ അറിയാന്‍ അവ സഹായിക്കും. അരവണയുടെയും നല്ല സദ്യയുടെയും നല്ല ക്രിസ്മസ് കേക്കിന്റെയും രുചികള്‍ നല്‍കിയ സൗഹൃദങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മതം മാത്രം മുന്‍ഗണന നല്‍കി വരുന്ന വിദ്യാലയങ്ങള്‍ക്ക് കയറിട്ട നിയമങ്ങള്‍ക് നന്ദി.
ഫാരിസ് നജീബ്.പി

"മതേതരം, ജനാധിപത്യം എന്നിവയെ മുറുകിപ്പിടിച്ച ഒരു നാടായിരുന്നു ഞാന്‍ കുഞ്ഞുനാളില്‍ അറിഞ്ഞതും കേട്ടതുമായ എന്റെ നാട് ഇന്ത്യ. എന്നാല്‍ കുറച്ചു നാളുകളായി എവിടെയൊക്കെയോ അതിനു ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നതായി എന്റെ ചുറ്റുപാട് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതൊരിക്കലും എന്റെ തോന്നലുകളായിരുന്നില്ല താനും. ഈ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നാട്ടില്‍ CAA യുടെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അതിനെതിരെ പ്രതിഷേധിച്ചവരെ വേഷം കൊണ്ട് തിരിച്ചറിയാം എന്നൊരു പ്രസ്താവന നടത്തുകയും, ഇന്ത്യയിലെ തന്നെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളില്‍ അതിന്റെ പേരില്‍ നടത്തിയ ക്രൂരമായ പ്രവര്‍ത്തനങ്ങളെ ഒരിക്കലും നിതികരിക്കാനും കഴിയില്ല. പ്രവര്‍ത്തിക്കാനും ആവിഷ്‌കരിക്കാനും ഉള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഖനിക്കുന്ന തരത്തില്‍ ഉള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന നമ്മുടെ നാടിനു അനുയോജ്യമല്ല താനും. ഒന്നോര്‍ക്കുക ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ് നമ്മുടെ ഓരോ ജനപ്രതിനിധിയും. കേവലം അധമമായആശയങ്ങള്‍ ഉപയോഗിച്ച് ഒരു നാടിന്റെ സ്വസ്ഥത നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ഒരിക്കലും പിന്തുണക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ കഴിയില്ല. കാരണം ഞാന്‍ പഠിച്ച പ്രതിജ്ഞ ഇന്ത്യ എന്റെ രാജ്യം ആണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മ്മാര്‍ ആണെന്നും ആണ്.''

ജോമോള്‍ ജോസ്

An anarchist's perspective on CAA*

"A lot has been said on the unconstitutional nature of the Citizenship Amendment Act, but it is not only unconstitutional but also unethical and I hope by composing this piece my lack of a voice will be heard.
In order for a democracy to be considered legitimate and not an institution which acts solely in the interest of preserving power in the hands of a selective few, it must act in order to facilitate the emancipation of it's population from the authoritarian hierarchical and illegitimate structures of caste and creed which hinder the evolution of mankind into it's egalitarian peak, if not the State risks being illegitimate in itself.''

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us