To advertise here, Contact Us



കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ വരുമാനം; പുതിയ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു


2 min read
Read later
Print
Share

അമേരിക്കയില്‍ ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളര്‍ മുതല്‍ 4.99 ഡോളര്‍ വരെയും ഇന്ത്യയില്‍ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്

Instagram Logo | Graphics: Mathrubhumi

മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പ് ആയ ഇന്‍സ്റ്റാഗ്രാം കണ്ടന്റ്ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുന്ന ഒരു സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നു. ഐ ഒ എസ് ( iOS ) ആപ്പ് സ്റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്പനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതായി മനസ്സിലാകുന്നത്.

To advertise here, Contact Us

ഐ.ഒ.എസ് ആപ്പ് സ്റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ 'ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍' (In-App Purchases) എന്ന വിഭാഗത്തിലായിട്ടാണ് 'ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനുകള്‍' (Instagram Subscriptions) എന്ന പുതിയ വിഭാഗം ലിസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറുകളിലാണ് ഇതാദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ത്യയിലും ഇപ്പോള്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് കാണാന്‍ സാധിക്കുന്നു. അമേരിക്കയില്‍ ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളര്‍ മുതല്‍ 4.99 ഡോളര്‍ വരെയും ഇന്ത്യയില്‍ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്. ടെക് ക്രഞ്ച് (TechCrunch) എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതാദ്യമായി പുറത്തുവിട്ടത്.

ട്വിറ്റര്‍ പുതിയതായി അവതരിപ്പിച്ച 'ട്വിറ്റര്‍ ബ്ലൂ' (Twitter Blue) പോലെയായിരിക്കും ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനുകള്‍. ഉപയോക്താക്കള്‍ക്ക് ഇഷ്ട കണ്ടന്റ്ക്രിയേറ്റര്‍മാരുടെ എക്സ്‌ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ലഭ്യമാകും. സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിമിനൊപ്പം (User Name) ഒരു പ്രത്യേക ബാഡ്ജ് ലഭിക്കും. അത് ക്രിയേറ്റര്‍മാര്‍ക്ക് സന്ദേശങ്ങള്‍ (Direct Messaging) അയക്കുമ്പോഴോ പോസ്റ്റുകളില്‍ അഭിപ്രായങ്ങള്‍ (Comment) രേഖപെടുത്തുമ്പോഴോ ദൃശ്യമാകും. കൂടാതെ തത്സമയ വീഡിയോകളില്‍ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിര്‍മിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകള്‍ക്ക് ഓണ്‍ലൈനായി സമ്മാനങ്ങള്‍ നല്‍കാനുള്ള അവസരവും ലഭിക്കും.

ടെക്ക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ക്രിയേറ്റര്‍ക്ക് അവരുടെ ഏകദേശ വരുമാനം, സജീവ അംഗങ്ങള്‍, കാലഹരണപ്പെട്ട അംഗത്വം എന്നിവ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭ്യമാക്കും.

ഇന്‍സ്റ്റഗ്രാം കണ്ടന്റ്ക്രിയേറ്റര്‍മാരെ സാമ്പത്തികമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്‌സ്‌ക്രിപ്ഷനുകള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നീക്കങ്ങളും സജീവമാക്കിയത് എന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി (Adam Mosseri) ഈ വര്‍ഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ടിക് ടോക് (TikTok), സ്‌നാപ്പ് ചാറ്റ് (Snapchat), പിന്റെറെസ്‌റ് (Pinterest), യൂട്യൂബ് (YouTube), ട്വിറ്റെര്‍ (Twitter) പോലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ സ്വന്തം ക്രിയേറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിരുന്നു.

Content Highlights : Instagram creator Subscription Feature is Planning to introduce in new IOS update to Help Creators Generate Monthly Revenue

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us