ഗോളടിച്ച് ഗോളടിച്ച് ജർമനിയെയും കടന്ന് ബ്രസീൽ


1 min read
Read later
Print
Share

മെക്‌സിക്കോയ്‌ക്കെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 51-ാം മിനിറ്റില്‍ നെയ്മറിന്റെ കാലില്‍ പിറന്ന ഗോളിലൂടെയായിരുന്നു കാനറികളുടെ ഈ നേട്ടം.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം എന്ന റെക്കോഡ് ഇനി ബ്രസീലിന് സ്വന്തം. 1930 മുതല്‍ 2018 വരെയുള്ള കാലയളവിലെ ഇരുപത്തിയൊന്ന് ലോകകപ്പുകളിലായി ജര്‍മനി നേടിയ 226 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് ബ്രസീല്‍ തിരുത്തിക്കുറിച്ചത്.

മെക്‌സിക്കോയ്‌ക്കെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 51-ാം മിനിറ്റില്‍ നെയ്മറിന്റെ കാലില്‍ പിറന്ന ഗോളിലൂടെയായിരുന്നു കാനറികളുടെ ഈ നേട്ടം. 88-ാം മിനിറ്റിലെ ഗോളിലൂടെ ഫിര്‍മിനോ ഗോളുകളുടെ എണ്ണം 228 ല്‍ എത്തിച്ചു. 2500-ലോറെ ഗോളുകളാണ് ഇതുവരെ ലോകകപ്പില്‍ പിറന്നത്.

ബ്രസീലിനായി 19 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി എണ്ണം പറഞ്ഞ 15 ഗോളുകള്‍ സ്‌കോര്‍ ചെയ്ത റൊണാള്‍ഡോയുടെ വകയാണ് കൂടുതല്‍ ഗോളുകള്‍. തൊട്ടുപിന്നില്‍ 12 ഗോളുമായി സാക്ഷാല്‍ പെലെ. ആകെ ഗോളുകളില്‍ ബ്രസീലിനും ജര്‍മനിക്കും പിന്നില്‍ മൂന്നാതുണ്ട് അര്‍ജന്റീന.

എന്നാല്‍ ഗോളുകളുടെ എണ്ണത്തില്‍ ബഹുദൂരം പിന്നില്‍, 137 ഗോളുകളാണ് അര്‍ജന്റീന ഇതുവരെ ലോകകപ്പില്‍ വലയിലാക്കിയത്. തൊട്ടുപിന്നില്‍ 128 ഗോളോടെ ഇറ്റലിയും 113 ഗോളോടെ ഫ്രാന്‍സും. 99 ഗോളുകള്‍ അകൗണ്ടിലുള്ള സ്‌പെയിനാണ് ആറാം സ്ഥാനത്ത്.

Content Highlights; Brazil pass Germany as all-time top scorers at the World Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram