To advertise here, Contact Us



43-ാം വയസ്സില്‍ ജാവോ നടന്നുകയറി, ചരിത്രത്തിലേക്ക്


1 min read
Read later
Print
Share

ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ഇതുവരെ ഹോളണ്ടിന്റെ ട്രോയ് ഡഗ്ലസിന്റെ പേരിലായിരുന്നു

ദോഹ: 43-ാം വയസ്സില്‍ 50 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി റെക്കോഡിട്ട് പോര്‍ച്ചുഗലിന്റെ ജാവോ വിയേര.

To advertise here, Contact Us

ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിയേര നാലു മണിക്കൂറും നാലു മിനിറ്റും 59 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ യുസുകെ സുസുക്കിക്കാണ് ഈയിനത്തില്‍ സ്വര്‍ണം. നാലു മണിക്കൂര്‍ നാലു മിനിറ്റ് 20 സെക്കന്‍ഡില്‍ ഹോണ്ട 50 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. കാനഡയുടെ ഇവാന്‍ ഡന്‍ഫെ (നാലു മണിക്കൂര്‍ അഞ്ചു മിനിറ്റ് 02 സെക്കന്‍ഡ്) വെങ്കലം നേടി.

ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ഇതുവരെ ഹോളണ്ടിന്റെ ട്രോയ് ഡഗ്ലസിന്റെ പേരിലായിരുന്നു. 2003-ല്‍ ഡഗ്ലസ് 4x100 റിലേയില്‍ വെങ്കലം നേടുമ്പോള്‍ 40 വയസ്സും 274 ദിവസവുമായിരുന്നു പ്രായം. ശനിയാഴ്ച രാത്രി നടത്തത്തില്‍ 49 വയസ്സുള്ള സ്‌പെയിനിന്റെ ജെസ്യൂസ് ഗാര്‍സിയ ബ്രഗോഡയും മത്സരിച്ചിരുന്നു. എട്ടാമനായാണ് സ്പാനിഷ് താരം ഫിനിഷ് ചെയ്തത്. നാലു മണിക്കൂര്‍ പതിനൊന്ന് മിനിറ്റ് 28 സെക്കന്‍ഡില്‍ ഓടിയാണ് ബ്രഗോഡ മത്സരം പൂര്‍ത്തിയാക്കിയത്.

വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ചൈനയുടെ റുയി ലിയാങ് (നാലുമണിക്കൂര്‍ 23 മിനിറ്റ് 26 സെക്കന്‍ഡ്) സ്വര്‍ണം നേടി. ചൈനയുടെ മവോക്കുവോ ലി (4:26:40) വെള്ളിയും ഇറ്റലിയുടെ അന്ന ജിയോര്‍ജി (4:29:13) വെങ്കലവും നേടി. വനിതകളുടെ 10000 മീറ്ററില്‍ ഹോണ്ടളിന്റെ സിഫാന്‍ ഹസ്സന്‍ (30 മിനിറ്റ് 17.62 സെക്കന്‍ഡ്) സ്വര്‍ണം നേടി.

Content Highlights: World Athletics Championships Joao Vieira, 43, becomes oldest medallist

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us