To advertise here, Contact Us



ഷിക്കാഗോയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍


1 min read
Read later
Print
Share

ഷിക്കാഗോ: ലോകത്തില്‍ അമ്പതിലധികം രാജ്യങ്ങളില്‍ ശാഖകള്‍ ഉള്ള മലയാളി കൂട്ടായ്മ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംഘടനയുടെ ഷിക്കാഗോ പ്രോവിന്‍സിന്റെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 15 ന് ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടുമെന്ന് ചെയര്‍മാന്‍ മാത്യൂസ് ഏബ്രഹാം അറിയിച്ചു. ചടങ്ങുകളോടനുബന്ധിച്ച് 'എസ്റ്റേറ്റ് പ്ലാനിംഗ്' എന്ന വിഷയത്തില്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറും നടത്തും.

To advertise here, Contact Us

പ്രസിഡന്റ് ലിന്‍സണ്‍ കൈതമലയില്‍, സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം, മാത്തുക്കുട്ടി അലൂപ്പറമ്പില്‍, ഷിനു രാജപ്പന്‍, ബീന ജോര്‍ജ്, ആനി ലൂക്കോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us