To advertise here, Contact Us



ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു


1 min read
Read later
Print
Share

ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും, പ്രകാശത്തിന്റെയും, ആഹ്ലാദത്തിന്റെയും, നവജീവന്റെയും തിരുനാളായ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ ആഗോളക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയിലും വിശ്വാസചൈതന്യ നിറവില്‍ ആഘോഷിക്കപ്പെട്ടു.
ഈസ്റ്റര്‍ വിജില്‍ സര്‍വീസിനു ഇടവകവികാരി ഫാ.വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഫാ.സനില്‍ മയില്‍കുന്നേല്‍, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
യേശുവിന്റെ കുരിശുമരണം ലോകത്തില്‍ അന്ധകാരം പടര്‍ത്തിയപ്പോള്‍ ഉത്ഥാനം പ്രകാശം ചൊരിഞ്ഞു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ഉത്ഥാനചടങ്ങിനുശേഷം ഫാ.വിനോദ് ഈസ്റ്റര്‍ തിരി തെളിച്ചു.
വസന്തത്തിലെ ഇളംനിറങ്ങളിലുള്ള പുതുവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബാലികാബാലന്മാരും, യുവതീയുവാക്കളും, ഇടവകജനങ്ങളും വൈദികരുടെ നേതൃത്വത്തില്‍ ഉത്ഥാനംചെയ്ത യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിക്കു വെളിയിലൂടെ പ്രദക്ഷിണം നടത്തി.
ഫാ.സനില്‍ മയില്‍കുന്നേല്‍ ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം പങ്കുവച്ചു. ഉയിര്‍പ്പുതിരുനാളിന്റെ വിശേഷാല്‍ പ്രാര്‍ത്ഥനകളിലും, ദിവ്യബലിയിലും, മറ്റു ശുശ്രൂഷകളിലും ഇടവകസമൂഹം ഭക്തിയുടെ നിറവില്‍ ആദ്യന്തം പങ്കെടുത്തു. ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപം വണങ്ങുന്നതിനും, നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതിനും നിരവധി ഭക്തര്‍ പങ്കെടുത്തു. ഗായകസംഘം ഈ സമയം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. മതാധ്യാപിക കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സണ്‍ഡെ സ്‌കൂള്‍ കുട്ടികളും മതാധ്യാപകരും വിശുദ്ധവാരത്തിലെ എല്ലാദിവസവും മുതിര്‍ന്നവരുടെ മലയാളം ഗായകസംഘത്തോടൊപ്പം ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രൂതിമധുരമായി ആലപിച്ചു.
ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ, പ്രശാന്ത് കുര്യന്‍ എന്നിവര്‍ വിശുദ്ധവാരത്തിലെ ലിറ്റര്‍ജി കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും, ഭക്തസംഘടനകളും നിര്‍വഹിച്ചു.
വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us