To advertise here, Contact Us



കളഞ്ഞുകിട്ടിയ മാല തിരിച്ചു നല്‍കി മാതൃകയായി


1 min read
Read later
Print
Share

മാനന്തവാടി: കളഞ്ഞു കിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി യുവാവ് മാതൃകയായി. തൃശ്ശിലേരി ആലൂര്‍ ഹൗസിലെ ഷൈജുവിനാണ് കഴിഞ്ഞ ഒന്‍പതിന് മാനന്തവാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ഒരു പവന്റെ സ്വര്‍ണമാല കളഞ്ഞു കിട്ടിയത്.
തുടര്‍ന്ന് ഇദ്ദേഹം മാനന്തവാടി പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. മാല കളഞ്ഞു പോയ ഇരിട്ടി സ്വദേശി കീഴ്പാട്ട് രജനി വിജയന്‍ മാനന്തവാടി പോലീസില്‍ വിവരമറിയിച്ചതാണ് മാല തിരികെ ലഭിക്കാന്‍ കാരണമായത്.
ഷൈജുവിന്റെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍ പോലീസ് മാല രജനിയ്കു കൈമാറി. സത്യസന്ധത കാട്ടിയ ഷൈജുവിനെ മാനന്തവാടി പോലീസ് അഭിനന്ദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us